വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി യൂണിറ്റ് രൂപീകരിച്ചു
Tuesday, June 14, 2016 8:23 AM IST
ബംഗളൂരു: ഹെബ്ബഗോഡി പരിശുദ്ധ വ്യാകുലമാതാ ദേവാലയത്തില്‍ സെന്റ് വിന്‍സന്റ് ഡി പോള്‍ സൊസൈറ്റി രൂപീകരിച്ചു. വികാരി ഫാ. ലാലു തടത്തിലാങ്കല്‍ യൂണിറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ബംഗളൂരു സെന്‍ട്രലില്‍ നിന്നും ഭാരവാഹികളായ ടോം തോമസ്, വി.ആര്‍. ജോസഫ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. യോഗത്തില്‍ യൂണിറ്റ് ഭാരവാഹികളെ തെരഞ്ഞെടുത്തു. ഷാജി ആന്റണി (പ്രസിഡന്റ്), മാത്യു കോയിക്കര (സെക്രട്ടറി), ടോമി ആന്റണി (വൈസ് പ്രസിഡന്റ്), പി.പി. ചാള്‍സ് (ട്രഷറര്‍), സ്വപ്ന ആല്‍ബര്‍ട്ട് (വനിതാ പ്രതിനിധി) എന്നിവരാണ് യൂണിറ്റ് ഭാരവാഹികള്‍.