ഡോ. രാമന്‍ മാരാര്‍ മെമ്മോറിയല്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ് ഓഗസ്റ് 21, 27, 28 തീയതികളില്‍
Tuesday, June 14, 2016 8:28 AM IST
മെല്‍ബണ്‍: മലയാളി അസോസിയേഷന്‍ ഓഫ് വിക്ടോറിയ (ങഅഢ) സംഘടിപ്പിക്കുന്ന രണ്ടാമത് ഡോ. രാമന്‍ മാരാര്‍ മെമ്മോറിയല്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ് ഓഗസ്റ് 21, 27, 28 തീയതികളില്‍ കീസ്ബറോ ടാറ്റെഴ്സണ്‍ പാര്‍ക്ക് ഗ്രൌണ്ടില്‍ പന്തുരുളും

ഓഗസ്റ് 21, 27 ദിവസങ്ങളില്‍ പ്രാഥമിക റൌണ്ട് മത്സരങ്ങളും 28നു (ഞായര്‍) സെമി, ഫൈനല്‍ മത്സരങ്ങളും നടക്കും.

ആദ്യം രജിസ്റര്‍ ചെയ്യുന്ന എട്ടു ടീമുകള്‍ക്കാണു പ്രവേശനം. 200 ഡോളര്‍ ആണ് രജിസ്ട്രേഷന്‍ ഫീസ്. ഒന്നാം സമ്മാനം 751 ഡോളറും രണ്ടാം സമ്മാനം 151 ഡോളറുമാണ് സമ്മാനത്തുക.

മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള ടീമുകള്‍ക്ക് ഓഗസ്റ് 27, 28 ഞായര്‍ തീയതികളില്‍ പങ്കെടുത്തു മടങ്ങാവുന്ന രീതിയില്‍ ആണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. 20 മിനിട്ട് വീതം ഉള്ള രണ്ടു പകുതികളും പത്തു മിനിട്ട് ബ്രേയ്ക്കും ഉള്‍പ്പെട്ട 50 മിനിറ്റ് മത്സരങ്ങള്‍ ആണ് ക്രമീകരിച്ചിരിക്കുന്നത്.

മലയാളി അസോസിയേഷന്‍ സ്ഥാപകനും പേട്രനുമായിരുന്ന ഡോ. രാമന്‍ മാരാരുടെ അനുസ്മരണാര്‍ഥമാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. ഫുട്ബോള്‍ പ്രേമികളായ മലയാളികള്‍ക്ക് മത്സരം കാണാന്‍ ഉള്ള സൌകര്യവും ഉണ്ട്.

രജിസ്ട്രേഷനു ജെറി ജോണ്‍ 0468885054, ജിബിന്‍ 0433297727 എന്ന നമ്പറിലോ, ലെരൃലമ്യൃേ@ാമ്മൌൃഹശമ.രീാ.മൌ എന്ന ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടുക.

വിവരങ്ങള്‍ക്ക്: മാവ് ഫേസ് ബുക്ക് പേജ് ംംം.ളമരലയീീസ.രീാ/ാമഹമ്യമഹലല്ശരീൃശമ, വെബ് സൈറ്റ് ംംം.ാമ്മൌൃമഹശമ.രീാ.മൌ