പരിസ്ഥിതി ദിനാഘോഷം
Wednesday, June 15, 2016 6:33 AM IST
ബാബുസാപാളയ: ലോകപരിസ്ഥിതി ദിനാഘോ ഷത്തോ ടനുബന്ധിച്ച് ബാബുസാപാളയ സെന്റ് ജോസഫ് ദേവാലയത്തിലെ പിതൃവേദിയുടെ നേതൃത്വത്തില്‍ ദേവാലയത്തിനു ചുറ്റുമുള്ള റോഡുകളില്‍ വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചു.

പരിപാടിയുടെ ഉദ്ഘാടനം വികാരി ഫാ. ഷിന്റോ മംഗലത്ത് നിര്‍വഹിച്ചു. സഹവികാരി ഫാ. സെബാസ്റ്യന്‍ പടിഞ്ഞാറേക്കുറ്റ്, പിതൃവേദി പ്രസിഡന്റ് ജൂണി ജോസഫ് തുട ങ്ങിയവര്‍ പങ്കെടുത്തു.

പള്ളിയുടെ സമീപ പ്രദേശങ്ങളിലെ റോഡുകളിലും വൃക്ഷത്തൈകള്‍ നടുകയും അതു സംരക്ഷിക്കുകയും ചെയ്യുമെന്ന് പിതൃ വേദി അംഗങ്ങള്‍ അറിയിച്ചു.