അടിസ്ഥാന സൌകര്യവികസനം: നഗരത്തിന് 7,300 കോടി
Thursday, June 16, 2016 5:39 AM IST
ബംഗളൂരു: നഗരത്തില്‍ അടിസ്ഥാന സൌകര്യ വികസനത്തിന് 7,300 കോടി രൂപയുടെ പദ്ധതിരേഖയ്ക്ക് മന്ത്രിസഭാ യോഗം അംഗീകാരം നല്കി.

രണ്ടു വര്‍ഷം കൊണ്ടായിരിക്കും വികസനപ്രവര്‍ത്തനങ്ങള്‍ നടക്കുക. റോഡ് വികസനം, അഴുക്കുചാല്‍ നിര്‍മാണം, കായല്‍ വികസനം, റെയില്‍വേ ലെവല്‍ക്രോസിംഗ് എന്നിവയ്ക്ക് തുക ഉപയോഗപ്പെടുത്തുമെന്ന് നിയമമന്ത്രി ടി.ബി. ജയചന്ദ്ര അറിയിച്ചു.

ബംഗളൂരു നഗരവികസനത്തിന് അടുത്തിടെ അനുവദിക്കുന്ന ഏറ്റവും വലിയ തുകയാണിത്. നേരത്തെ 2009-2010ലെയും 2015ലെയും ബിബിഎംപി തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പാണ് നഗരവികസനത്തിന് വന്‍തുക അനുവദിച്ചത്.