ഡല്‍ഹി കുടുംബശ്രീ യൂണിറ്റുകള്‍ മുഖ്യമന്ത്രിക്കു നിവേദനം നല്‍കി
Friday, June 17, 2016 7:06 AM IST
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കുടുംബശ്രീ യൂണിറ്റുകളും വനിതാസംഘടനകളും ചേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയനു നിവേദനം നല്‍കി.

നോര്‍ക്കവഴി സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ധനപരമായ സംരംഭങ്ങള്‍ തുടങ്ങാന്‍ ആവശ്യമായ സാമ്പത്തിക സഹായം നല്‍കുക, കേരളത്തിനു വെളിയിലുള്ള കുടുംബശ്രീ യൂണിറ്റുകളേയും കേരള ഗവണ്‍മെന്റിന്റെ കീഴില്‍ കൊണ്ടുവരികയും അവര്‍ക്കാവശ്യമായ ആനുകൂല്യങ്ങള്‍ നല്‍കുക, ഡല്‍ഹിയിലെ കുടുംബശ്രീക്ക് അന്താരാഷ്ട്ര ട്രേഡ് ഫെയറില്‍ പങ്കെടുക്കാനാവശ്യമായ നടപടികള്‍ കൊക്കൊള്ളുകയും ഒരു സ്റാള്‍ ഡല്‍ഹിയിലെ കുടുംബശ്രീക്ക് അനുവദിക്കുകയും ചെയ്യുക, കുടുംബശ്രീ യൂണിറ്റുകളുടെ ഉത്പന്നങ്ങള്‍ കേരള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ വഴി വിറ്റഴിക്കാനുള്ള ആവശ്യമായ നടപടികള്‍ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നിവേദനം നല്‍കിയത്.

നിവേദന സംഘത്തില്‍ വിവിധ കുടുംബശ്രീ യൂണിറ്റുകളെ പ്രതിനിധീകരിച്ച് ജനനി കുടുംബശ്രീ മുനീര്‍ക്ക, സൌഭാഗ്യ കുടുംബശ്രീ മൊഹമ്മദ്പുര്‍, പ്രവാസി കുടുംബശ്രീ മയൂര്‍വിഹാര്‍, വിശ്വം കുടുംബശ്രീ ആര്‍കെ പുരം, ശ്രീശക്തി കുടുംബശ്രീ കിംഗ്വേക്യാമ്പ്, ശ്രീശക്തി സൊസൈറ്റി ഫരീദാബാദ്, അക്ഷയ കുടുംബശ്രീ ദില്‍ഷാദ് ഗാര്‍ഡന്‍ എന്നിവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്