നമ്മ മെട്രോ: രണ്ടാംഘട്ട ജോലികള്‍ ആരംഭിച്ചു
Friday, June 17, 2016 7:07 AM IST
ബംഗളൂരു: നമ്മ മെട്രോയുടെ രണ്ടാംഘട്ടത്തിന്റെ പ്രാരംഭ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമായി. മൈസൂരു റോഡ് മുതല്‍ കെങ്കേരി വരെയുള്ള എട്ടു കിലോമീറ്റര്‍ പാതയുടെ നിര്‍മാണപ്രവര്‍ത്തനങ്ങളാണ് ആരംഭിച്ചത്. ഈ പാതയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് രണ്ടു കമ്പനികള്‍ക്കാണ് കരാര്‍ നല്കിയിരിക്കുന്നത്.

ബിഡദിക്കു സമീപം കന്‍മിനികെയില്‍ കാസ്റിംഗ് യാര്‍ഡിന്റെ നിര്‍മാണമാണ് ആരംഭിച്ചത്. 72.95 കിലോമീറ്ററാണ് രണ്ടാംഘട്ടത്തിലുള്ളത്. ഇതില്‍ 13.79 കിലോമീറ്റര്‍ ഭൂഗര്‍ഭപാതയായിരിക്കും. ഈ പാതയില്‍ 61 സ്റേഷനുകളാണുള്ളത്. ഇവയില്‍ 12 എണ്ണം ഭൂഗര്‍ഭ സ്റേഷനുകളാണ്.