രുദ്രാക്ഷ പ്രദര്‍ശനവും വില്പനയും
Saturday, June 18, 2016 6:03 AM IST
ബംഗളൂരു: രുദ്ര ലൈഫ് സംഘടനയുടെയും സെന്‍ട്രല്‍ കോട്ടേജ് ഇന്‍ഡസ്ട്രീസ് കോര്‍പറേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ രുദ്രാക്ഷ പ്രദര്‍ശനവും വില്പനയും ബംഗളൂരുവില്‍ ആരംഭിച്ചു. എംജി റോഡ് ട്രിനിറ്റി മെട്രോ സ്റ്റേഷനു സമീപം സെന്‍ട്രല്‍ കോട്ടേജ് എംപോറിയത്തിലും എച്ച്എസ്ആര്‍ ലേഔട്ടിലെ ബിഡിഎ ഷോപ്പിംഗ് കോംപ്ളക്സിലുമാണ് പ്രദര്‍ശനം നടക്കുന്നത്. രാവിലെ 10.30 മുതല്‍ രാത്രി എട്ടു വരെയാണ് പ്രദര്‍ശനം.

രുദ്ര ലൈഫിലെ വിദഗ്ധ പരിശീലനം ലഭിച്ചവരുടെ നേതൃത്വത്തില്‍ രുദ്രാക്ഷമാല നിര്‍മാണവും പ്രദര്‍ശന വേദികളില്‍ നടക്കും. എച്ച്എസ്ആര്‍ ലേഔട്ടിലെ വേദിയില്‍ എല്ലാ ദിവസവും വൈകുന്നേരം നാലു മുതല്‍ അഞ്ചു വരെ 'ദ പവര്‍ ഓഫ് രുദ്രാക്ഷ' രചയിതാവ് കമല്‍ സീതയുടെ ചോദ്യോത്തര വേളയുമുണ്ടാകും. പ്രദര്‍ശനം 20നു സമാപിക്കും.