ഓസ്ട്രേലിയന്‍ മലയാളി ഇസ്ലാമിക് അസോസിയേഷന്‍ ഇഫ്താര്‍ സംഘടിപ്പിച്ചു
Saturday, June 18, 2016 8:03 AM IST
മെല്‍ബണ്‍: ഓസ്ട്രേലിയന്‍ മലയാളി ഇസ്ലാമിക് അസോസിയേഷന്‍ (അങകഅ) മെല്‍ബണിലെ ഓസ്ട്രേലിയന്‍ ലൈറ്റ് ഫൌണ്േടഷനില്‍ വിപുലമായി ഇഫ്താര്‍ സംഗമം നടത്തി.

ഞായറാഴ്ച ഉച്ചകഴിഞ്ഞു 3.30ന് സ്ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിനു പേര്‍ പങ്കെടുത്ത പരിപാടി ഫിലിം മേക്കര്‍ അവാര്‍ഡ് ജേതാവും ബ്ളു പിന്റ് ഫിലിം ഡയറക്ടറുമായ റൂബന്‍ സ്ട്രീറ്റ് ആദ്യ സെക്ഷന്‍ ഉദ്ഘാടനം ചെയ്തു. കടുത്ത നിരീശ്വരവാദിയായിരുന്ന താന്‍ ഇസ്ലാമിലേക്ക് ആകര്‍ഷിക്കപ്പെട്ട സാഹചര്യത്തെക്കുറിച്ചു അദ്ദേഹം സദസുമായി പങ്കുവച്ചു.

ക്രൈസ്തവ വിശ്വാസികളും ഇസ്ലാം മത വിശ്വാസികളും തമ്മില്‍ ഒരുപാട് സാദൃശ്യമുണ്െടന്നും ഇരു മത വിശ്വാസികളും പൂര്‍വ പ്രവാചകരെ വിശ്വസിക്കുന്നു എന്നതും ഗബ്രിയേല്‍ മാലാഖ വഴിയാണ് ക്രിസ്തുവിന്റെ ജനനത്തെപ്പറ്റി മറിയത്തോട് പറഞ്ഞതും പ്രവാചകന്‍ മുഹമ്മദിന് ദൈവിക സന്ദേശം കിട്ടിയതും ഈ മാലാഖ വഴിയാണ് എന്നു വിശ്വസിക്കുന്നതുമാണ് ഈ സാദൃശ്യത്തിനു നിദാനമെന്നു ഇഫ്താര്‍ സംഗമത്തിനു ആശംസ നേര്‍ന്നുകൊണ്ട് മെല്‍ബണ്‍ രൂപത ബിഷപ് മാര്‍ ബോസ്കോ പുത്തൂര്‍ പറഞ്ഞു.

ആമിയ പ്രസിഡന്റ് അബ്ദുള്‍ ജലീല്‍, റംസാന്‍ ഒരു ഓര്‍മപെടുത്തല്‍ എന്ന വിഷയത്തില്‍ കബീര്‍ മുഹമ്മദ്, ഡോ. നസീര്‍ അബ്ദുറഹ്മാന്‍ എന്നിവര്‍ സംസാരിച്ചു.

തുടര്‍ന്നു പെണ്‍കുട്ടികളുടെ നശീദോടുകൂടി രണ്ടാം ഘട്ടത്തിനു തുടക്കം കുറിച്ചു. താന്‍ എവിടെനിന്നു വന്നു എന്നും മരണാനന്തരം തനിക്കെന്ത് സംഭവിക്കുന്നു എന്നും ഓരോരുത്തരും ചിന്തിക്കണമെന്നും അതിനുള്ള അധ്യാപനങ്ങളാണ് ഇസ്ലാമിലൂടെ പഠിക്കുന്നതെന്നും സ്പ്രിംഗ് വേല്‍ മിനറേറ്റ് കോളജ് ഇസ്ലാമിക് കോളജ് അധ്യാപകനായ ഉമര്‍ മര്‍സൂഖ് മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു.

വിന്ധാം കൌണ്‍സില്‍ മേയര്‍ ഗൌതം ഗുപ്ത, മെല്‍ബണ്‍ മലയാളി ഫെഡറേഷന്‍ പ്രസിഡന്റ് അജി പുനലൂര്‍, ഓവര്‍സീസ് ഇന്ത്യന്‍ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജോസ് എം. ജോര്‍ജ്, കേരള ഹിന്ദു സൊസൈറ്റി മെല്‍ബണ്‍ പ്രദീപ് ചന്ദ്ര, ഷിയാഫര്‍ ബഷീര്‍ എന്നിവര്‍ സംസാരിച്ചു. വിക്ടോറിയ പോലീസിനെ പ്രതിനിധീകരിച്ച് സീനിയര്‍ സര്‍ജന്റ് മെഗാന്‍ ഡോബ്സ്, വിക്ടോറിയ ലീഡിംഗ് സീനിയര്‍ കോണ്‍സ്റബിള്‍ ദിനേഷ് നൊട്ടൂര്‍, കോണ്‍സ്റബിള്‍ മുഹമ്മദ് സല എന്നിവര്‍ പങ്കെടുത്തു. ഡോ. ഷെരീഫ് കല്ലട പരിപാടി നിയന്ത്രിച്ചു.