സമ്മാനദാനം നടത്തി
Monday, June 20, 2016 6:11 AM IST
ബംഗളൂരു: വ്യാകുലമാതാ ഇടവകയിലെ മതപഠന ക്ളാസുകളില്‍ മികച്ച വിജയം കൈവരിച്ച കുട്ടികള്‍ക്ക് ഇടവകയില്‍ നടന്ന ചടങ്ങില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. വികാരി ഫാ. ലാലു തടത്തിലാങ്കല്‍ അധ്യക്ഷത വഹിച്ചു. കുട്ടികളുടെ മാതാപിതാക്കളും ചടങ്ങില്‍ പങ്കെടുത്തു. മാണ്ഡ്യ രൂപതാ തലത്തില്‍ സ്കോളര്‍ഷിപ്പിന് അര്‍ഹരായ മിസ്റിക്ക ലിജോ, എമി മരിയ എന്നിവരെ അനുമോദിച്ചു.