സണ്‍ഡേ സ്കൂള്‍ പിടിഎ യോഗം
Monday, June 20, 2016 6:11 AM IST
ബംഗളൂരു: ഹെബ്ബഗോഡി പരി. വ്യാകുലമാതാ ഇടവകയില്‍ മതബോധന അധ്യാപക,രക്ഷാകര്‍ത്താക്കളുടെ യോഗം നടത്തി. വികാരി ഫാ. ലാലു തടത്തിലാങ്കല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ മതപഠന ഹെഡ്മാസ്റര്‍ ബെന്നി മാത്യു, കോ-ഓര്‍ഡിനേറ്റര്‍ രാജു ജോസഫ്, ജോബിള്‍ വര്‍ഗീസ്, സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് മാതാപിതാക്കള്‍ക്കായി 'മതബോധനത്തില്‍ മാതാപിതാക്കളുടെ പങ്ക്' എന്ന വിഷയത്തെക്കുറിച്ച് ജോയി മ്യാലില്‍ ക്ളാസെടുത്തു.