മെട്രോ: കൂടുതല്‍ സ്റേഷനുകളില്‍ പാര്‍ക്കിംഗ്
Tuesday, June 21, 2016 5:35 AM IST
ബംഗളൂരു: കൂടുതല്‍ മെട്രോ സ്റ്റേഷനുകളില്‍ പാര്‍ക്കിംഗ് സൌകര്യമൊരുക്കാന്‍ ബിഎംസിആര്‍എല്‍ തീരുമാനിച്ചു. യാത്രക്കാരുടെ നിരന്തരമായ അഭ്യര്‍ഥന മാനിച്ചാണ് ഈ തീരുമാനം.

റോഡ്, ഹൊസഹള്ളി, മാഗഡി റോഡ് മെട്രോ സ്റ്റേഷനുകളിലാണ് പുതിയതായി പാര്‍ക്കിംഗ് സൌകര്യം ഒരുക്കുന്നത്. ഇവിടേക്ക് കരാറുകാരെ ക്ഷണിച്ചിട്ടുണ്ട്. അതേസമയം, ബയപ്പനഹള്ളി, എസ്വി റോഡ് മെട്രോ സ്റ്റേഷനുകളില്‍ പാര്‍ക്കിംഗിനായി കരാര്‍ നല്കിക്കഴിഞ്ഞു.

സാമ്പിഗെ റോഡ്, നാഗസാന്ദ്ര, സാന്‍ഡല്‍ സോപ്പ് ഫാക്ടറി, യശ്വന്തപുര, പീനിയ, ജാലഹള്ളി മെട്രോ സ്റ്റേഷനുകളില്‍ പാര്‍ക്കിംഗ് സൌകര്യം ഒരുക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു.

വിവിധ ഓഫീസുകളില്‍ ജോലി ചെയ്യുന്ന, മെട്രോയില്‍ യാത്ര ചെയ്യുന്നവര്‍ക്ക് സ്വന്തം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സൌകര്യമില്ലാത്തത് ഏറെ ദുരിതമായിരുന്നു. ഈ സാഹചര്യത്തില്‍ കൂടുതല്‍ സ്റേഷനുകളില്‍ പാര്‍ക്കിംഗ് സൌകര്യമെത്തുന്നതോടെ മെട്രോ യാത്രക്കാരുടെ എണ്ണം ഇനിയും വര്‍ധിക്കുമെന്നാണ് കണക്കുകൂട്ടുന്നത്.