ഇന്‍ഡോര്‍ സ്പോര്‍ട്സ് ഡേ സമാപിച്ചു
Thursday, June 23, 2016 6:16 AM IST
മെല്‍ബണ്‍: ക്നാനായ കാത്തലിക് കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ ക്ളയിറ്റണ്‍ സെന്റ് പീറ്റേഴ്സ് ഹാളില്‍ നടന്ന ഇന്‍ഡോര്‍ സ്പോര്‍ട്സ് ഡേ വന്‍ വിജയമായി. മെല്‍ബണിലെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിയ അംഗങ്ങളെ സാക്ഷിയാക്കി സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷന്റെ പ്രഥമ ചാപ്ളെയിന്‍ ഫാ. സ്റീഫന്‍ കണ്ടാരപ്പളളി സ്പോര്‍ട്സ് ഡേ ഉദ്ഘാടനം ചെയ്തു. ചാപ്ളെയിന്‍ ഫാ. തോമസ് കുമ്പുക്കല്‍, പ്രസിഡന്റ് സജി ഇല്ലിപ്പറമ്പില്‍ എന്നിവര്‍ സന്നിഹിതമായിരുന്നു.

ഒരു ദിവസം നീണ്ടു നിന്ന വിവിധ പരിപാടികള്‍ ചടങ്ങിനു കൊഴുപ്പേകി. ടേബിള്‍ ടെന്നീസ്, ചീട്ടുകളി, ചെസ്, ക്യാരംസ് എന്നിവയില്‍ മത്സരങ്ങള്‍ നടന്നു.

ലിസി ജോസ്മോന്‍, സീന ജോയി എന്നിവര്‍ കുട്ടികളുടെ മത്സരങ്ങള്‍ക്കു നേതൃത്വം നല്‍കി. ജോ-ദീപാ ദമ്പതികള്‍ ആണ് മത്സരങ്ങള്‍ക്കു നേതൃത്വം നല്‍കിയത്. സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷന്റേയും മെല്‍ബണ്‍ ക്നാനായ കാത്തലിക് കോണ്‍ഗ്രസിന്റെയും ഭാരവാഹികള്‍ സ്പോര്‍ട്സ് ഡേയ്ക്ക് നേതൃത്വം നല്‍കി. രാവിലെ പത്തിന് ആരംഭിച്ച പരിപാടികള്‍ വൈകുന്നേരം അഞ്ചോടുകൂടി സമാപിച്ചു.

ജോജി പത്തുപറ, ജോ ചാക്കോ, സിജോ ചാലായില്‍, ജോസ്മോന്‍ കുന്നുംപടവില്‍, ഷാജന്‍ ജോര്‍ജ്, ജോബി ജോസഫ്, ബിനോജി ജോര്‍ജ്, സ്റീഫന്‍ കുര്യന്‍, മോനായി ചാക്കോ, ജോയല്‍ ജോസഫ്, സോണിയ ജോജി സോളമന്‍ ജോര്‍ജ്, സിജ അലക്സ്, ബിനോജി ജോര്‍ജ് തുടങ്ങിയവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍