ബ്രിസ്ബേനില്‍ ഫാ. വര്‍ഗീസ് വാവോലിക്കു സ്വീകരണം നല്‍കുന്നു
Tuesday, June 28, 2016 5:39 AM IST
ബ്രിസ്ബേന്‍: ബ്രിസ്ബേന്‍ സീറോ മലബാര്‍ സഭയുടെ കീഴിലുള്ള ഇടവകകളുടെ പുതിയ വികാരിയായി നിയമിതനായ ഫാ. വര്‍ഗീസ് വാവോലിനു ഇടവകാംഗങ്ങളുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കുന്നു.

റോഡുമാര്‍ഗം എത്തുന്ന ഫാ. വര്‍ഗീസ് വാവോലിയേയും കാന്‍ബറ ഇടവകാംഗങ്ങളേയും ഹോളണ്ട് പാര്‍ക്ക് പള്ളിയങ്കണത്തില്‍ ബ്രിസ്ബേന്‍ സൌത്ത് ഇടവകാംഗങ്ങള്‍ ഫാ. ജോസഫ് തോട്ടന്‍കരയുടെയും പാരിഷ് കൌണ്‍സില്‍ അംഗങ്ങളുടെയും വിവിധ കൂട്ടായ്മകളുടെയും നേതൃത്വത്തില്‍ സ്വീകരിക്കും. തുടര്‍ന്നു ബ്രിസ്ബേന്‍ സെന്റ് അല്‍ഫോന്‍സ പള്ളിയില്‍ എത്തിച്ചേരുന്ന അച്ചന് സെന്റ് അല്‍ഫോന്‍സ ഇടവകാംഗങ്ങളും പാരിഷ് കൌണ്‍സിലും ചേര്‍ന്നു സ്വീകരണം നല്‍കും.

സെന്റ് തോമസ്, ദി അപ്പോസ്തല്‍, ബ്രിസ്ബേന്‍ സൌത്ത്, സെന്റ് അല്‍ഫോന്‍സ ബ്രിസ്ബേന്‍, നോര്‍ത്ത് എന്നീ ഇടവകകളുടെ വികാരിയായും ഗോള്‍ഡ് കോസ്റ്, സണ്‍ഷൈന്‍ കോസ്റ് ഇപസ്വിച്ച്, സ്പ്രിംഗ് ഫീല്‍ഡ് എന്നീ സീറോ മലബാര്‍ മാസ് സെന്ററുകളുടെ ചാപ്ളെയിനുമായാണ് ഫാ. വര്‍ഗീസ് വാവോലിക്ക് നിയമനം. ഇതു സംബന്ധിച്ച ഉത്തരവ് സീറോ മലബാര്‍ മെല്‍ബണ്‍ രൂപത ബിഷപ് മാര്‍ ബോസ്കോ പുത്തൂര്‍ കഴിഞ്ഞ ദിവസം പുറത്തിറക്കി.

പാലക്കാട് രൂപതാംഗമായ ഫാ. വര്‍ഗീസ് 2005 നവംബര്‍ മുതല്‍ കാന്‍ബറയില്‍ വികാരി ആയി പ്രവര്‍ത്തിച്ചുവരികായിരുന്നു. മെല്‍ബണ്‍ സീറോ മലബാര്‍ രൂപതയുടെ മതബോധന വിഭാഗം ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

റിപ്പോര്‍ട്ട്: ടോം ജോസഫ്