കലാ-സാംസ്കാരിക സന്ധ്യ ജൂലൈ മൂന്നിന്
Wednesday, June 29, 2016 6:26 AM IST
മൈസൂരു: ഹിങ്കല്‍ ഇന്‍ഫന്റ് ജീസസ് കാത്തലിക് സെന്ററിന്റെ നേതൃത്വത്തില്‍ ജൂലൈ മൂന്നിന് കലാ-സാംസ്കാരിക സന്ധ്യ സംഘടിപ്പിക്കും.

വൈകുന്നേരം ആറിന് ഇന്‍ഫന്റ് ജീസസ് കത്തീഡ്രല്‍ ദേവാലയ ഗ്രൌണ്ടിലാണ് പരിപാടി. മാണ്ഡ്യ രൂപത വികാരി ജനറാള്‍ മോണ്‍. ജോര്‍ജ് ആലൂക്ക ഉദ്ഘാടനം ചെയ്യും.

റിയാലിറ്റി ഷോ ജേതാവ് സെലിന്‍ ജോസും സംഘവും അവതരിപ്പിക്കുന്ന ഗാനമേളയും അരങ്ങേറും. സംഭാവനകൂപ്പണുകളുടെ നറുക്കെടുപ്പും നടക്കും. ഇന്‍ഫന്റ് ജീസസ് കാത്തലിക് സെന്റര്‍ പ്രസിഡന്റ് പി.ആര്‍. ജോര്‍ജ് അധ്യക്ഷനായിരിക്കും.

സെക്രട്ടറി സുധീര്‍കുമാര്‍, കണ്‍വീനര്‍ ജോണ്‍ ജി. കുന്നേല്‍ എന്നിവര്‍ പ്രസംഗിക്കും.