മികച്ച വിജയം നേടിയവരെ ആദരിച്ചു
Wednesday, June 29, 2016 6:27 AM IST
ബംഗളൂരു: കേരളസമാജം ബംഗളൂരു പീനിയ സോണിന്റെ ആഭിമുഖ്യത്തില്‍, പത്താം ക്ളാസ്, പ്ളസ്ടു പരീക്ഷകളില്‍ മികച്ച വിജയം കൈവരിച്ച വിദ്യാര്‍ഥികളെ ആദരിച്ചു.

പീനിയ സെക്കന്‍ഡ് സ്റേജ് ഉപഹാര്‍ ഹാളില്‍ നടന്ന അനുമോദന ചടങ്ങില്‍ എം.എസ്. രാമയ്യ കോളജ് ഓഫ് എജ്യുക്കേഷന്‍ പ്രിന്‍സിപ്പല്‍ ഡോ. ഷൈനി ആന്റണി, രാജഗോപാല്‍ നഗര്‍ ഇന്‍സ്പെക്ടര്‍ മഹാനന്ദ്, കേരളസമാജം പ്രസിഡന്റ് സി.പി. രാധാകൃഷ്ണന്‍, സെക്രട്ടറി റജികുമാര്‍, പീനിയ സോണ്‍ ചെയര്‍മാന്‍ ജെയ്ജോ ജോസഫ്, കണ്‍വീനര്‍ ഫിലിപ് ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു. കര്‍ണാടക എസ്എസ്എല്‍സി പരീക്ഷയില്‍ നാലാം റാങ്ക് കരസ്ഥമാക്കിയ ഐശ്വര്യ അടക്കം 16 കുട്ടികളെയാണ് അനുമോദിച്ചത്. തുടര്‍ന്നു നടന്ന സെമിനാറില്‍ കുട്ടികളും മാതാപിതാക്കളും നേരിടുന്ന സമ്മര്‍ദങ്ങളെക്കുറിച്ച് ഡോ. ഷൈനി ആന്റണി ക്ളാസ് നയിച്ചു. തുടര്‍ന്ന് അനീഷ്, ലജീഷ് എന്നിവര്‍ നയിച്ച ഗാനസന്ധ്യയും സ്നേഹവിരുന്നും നടന്നു.