സ്വീകരണം നല്കി
Wednesday, June 29, 2016 6:28 AM IST
ബംഗളൂരു: കോറമംഗല മേരിമാതാ ദേവാലയത്തില്‍ സന്ദര്‍ശനം നടത്തിയ മാണ്ഡ്യ രൂപതാധ്യക്ഷന്‍ മാര്‍ ആന്റണി കരിയിലിന് സ്വീകരണം നല്കി. തുടര്‍ന്ന് സേവാസദന്‍ ചാപ്പലില്‍ മാര്‍ ആന്റണി കരിയില്‍ ദിവ്യബലിയര്‍പ്പിച്ചു.

ദിവ്യബലിക്കു ശേഷം സംഘടിപ്പിച്ച പൊതുസമ്മേളനത്തിലും അദ്ദേഹം പങ്കെടുത്തു. വികാരി റവ.ഡോ. സെബാസ്റ്റ്യന്‍ മുല്ലൂപ്പറമ്പില്‍ സിഎംഐ, റവ. ഡോ. തോമസ് പാറയില്‍ സിഎംഐ എന്നിവര്‍ പ്രസംഗിച്ചു.