ബെന്യാമിന്‍ ജൂലൈ 10നു മെല്‍ബണില്‍
Wednesday, June 29, 2016 6:45 AM IST
മെല്‍ബണ്‍: പ്രവാസ ജീവിതത്തിന്റെ കദനകഥ ജീവിതത്തില്‍ വരച്ചു കാണിച്ച യുവ എഴുത്തുകാരന്‍ ബന്യാമിന്‍ മെല്‍ബണില്‍ പ്രസംഗിക്കുന്നു.

ജൂലൈ 10നു (ഞായര്‍) വൈകുന്നേരം ആറിന് ക്രാംന്‍ ബണ്‍ ബല്ലാ ബല്ലാ ഓഡിറ്റോറിയത്തിലാണ് ചടങ്ങുകള്‍. സ്മാര്‍ട്ട് ലൈഫാണ് ചടങ്ങുകള്‍ മെല്‍ബണില്‍ നടത്തുന്നത്.

ആടു ജീവിതമെന്ന വിഖ്യാത നോവലിലൂടെ മലയാളി വായനക്കാര്‍ക്കും പ്രത്യേകിച്ച് പ്രവാസികളുടെ നേരിന്റെ ജീവിതത്തെ നോവലിലൂടെ വരച്ചു കാണിച്ച് നെമ്പരങ്ങള്‍ ചാലിച്ചെടുത്താണ് ബന്യാമിന്‍ ജനങ്ങള്‍ക്കു പ്രിയങ്കരനായത്.

ഓസ്ട്രേലിയായിലെ കാന്‍ബറ, സിഡ്നി, മെല്‍ബണ്‍, ബ്രിസ്ബേന്‍ എന്നിവിടങ്ങളില്‍ സാഹിത്യ സംഗമങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ആടു ജീവിതമെന്ന നോവലിനെ കൂടാതെ മറ്റു ധാരാളം നോവലുകളും ഒട്ടനവധി ചെറുകഥാ സമാഹാരങ്ങളുടെയും ഉപജ്ഞാതാവാണ് യുവ എഴുത്തുകാരനായ ബന്യാമിന്‍.

വിവരങ്ങള്‍ക്ക്: ജോണി സി. മറ്റം 0421 111 739, ജിതേഷ് പൊയിലൂര്‍ 0425 871 328.