ഇഫ്താര്‍ വിരുന്നും മതസൌഹാര്‍ദ സമ്മേളനവും
Thursday, June 30, 2016 6:11 AM IST
ബംഗളൂരു: സുവര്‍ണ കര്‍ണാടക കേരളസമാജം ബംഗളൂരു ഈസ്റ് സോണിന്റെ നേതൃത്വത്തില്‍ ഇഫ്താര്‍ വിരുന്നും മതസൌഹാര്‍ദ സമ്മേളനവും ബാനസവാടിയിലെ സെന്റ്. വിന്‍സന്റ് പലോട്ടി ദേവാലയത്തിലെ ഓഡിറ്റോറിയത്തില്‍ നടത്തി. വൈകുന്നേരം 6.49നു നോമ്പ് തുറന്നതിന് ശേഷം നടത്തിയ മതസൌഹാര്‍ദ സമ്മേളനത്തില്‍ കെആര്‍ പുരം എംഎല്‍എ ബി.എ. ബസവരാജ് മുഖ്യാതിഥിയായിരുന്നു.

ഈസ്റ് ശാഖാ ചെയര്‍മാന്‍ കെ.ജെ. ബൈജു അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബാബുസാപാളയ സെന്റ് ജോസഫ് ഇടവക വികാരി ഫാ. ഷിന്റോ മംഗലത്ത് മുഖ്യപ്രഭാഷണം നടത്തി. മുഹമ്മദ് ഖാസിമി, ശാന്തിഗിരി ആശ്രമത്തിലെ സ്വാമി ഭക്തദത്തന്‍ ജ്ഞാനതപസ്വി എന്നിവര്‍ മതസൌഹാര്‍ദ സന്ദേശം നല്‍കി. സെന്റ് വിന്‍സന്റ് പലോട്ടി ഇടവക വികാരി ഫാ. ക്ളൌഡി, മുന്‍ കോര്‍പറേറ്റര്‍ രഘു, ശോഭ ഗ്രൂപ്പ് എംഡി എ.കെ. ആശ്രം, പ്രസിഡന്റ് രാജന്‍ ജേക്കബ്, ശാഖ കണ്‍വീനര്‍ പി.സി. ഫ്രാന്‍സിസ്, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ മാത്യു മാളിയേക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ നിര്‍ധനരായ കുട്ടികള്‍ക്ക് വിദ്യാഭ്യാസ ധനസഹായം നല്‍കി.