ഇഫ്താര്‍ സൌഹ്യദ സംഗമം
Thursday, June 30, 2016 8:11 AM IST
റിയാദ്: അല്‍ വസല്‍ സ്റീല്‍ ഇഫ്താര്‍ സൌഹ്യദ സംഗമം സംഘടിപ്പിച്ചു. മലാസ് അല്‍ മാസ് ഓഡിറ്റോറിയത്തില്‍ നടന്ന സംഗമം റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം കോ- ഓര്‍ഡിനേററര്‍ ഷംനാദ് കരുനാഗപ്പള്ളി ഉദ്ഘാടനം ചെയ്തു. രവി കാരക്കോണം അധ്യക്ഷത വഹിച്ചു. ബഷീര്‍ പങ്ങോട് മുഖ്യപ്രഭാഷണം നടത്തി. അഡ്വ. എല്‍.കെ അജിത്ത്, നാസര്‍ കല്ലറ, പ്രഭാകരന്‍, വിജയന്‍ നെയ്യാറ്റിന്‍കര, സുധീര്‍ എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ സാമൂഹ്യസാസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍