കുവൈത്ത്: ഫോക്കസ് (ഫോറം ഓഫ് കാഡ് യുസേഴ്സ്) കുവൈറ്റ്, പത്താമത് വാര്‍ഷികം ദശോല്സവ് കൂപ്പണ്‍ പ്രകാശനം ഫോക്കസിന്റെ മുന്‍ പ്രസിഡന്റുമാര്‍ ചേര്‍ന്നു പ്രകാശനം ചെയ്തു.
പത്താം വാര്‍ഷിക ആഘോഷങ്ങള്‍ക്ക് മുഖ്യാതിഥിയായി പ്രമുഖ ആര്‍ക്കിടെക്ട് ജി. ശങ്കര്‍ പങ്കെടുക്കും. പ്രശസ്ത പിന്നണി ഗായകന് മധു ബാലകൃഷ്ണന്, പ്രശസ്ത നാടന്‍ പട്ടു ഗായിക പ്രസീത എന്നിവര്‍ പങ്കെടുക്കുന്ന ഗാനമേളയും കുവൈത്തിലെ പ്രമുഖര്‍ പങ്കെടുക്കുന്ന സാംസ്കാരിക സമ്മേളനവും നടക്കും. നവംബര്‍ നാലിനു അബ്ബാസിയ ജമിയ കമ്യുണിറ്റി ഹാളിലാണ് പരിപാടികള്‍.
പരിപാടിയുടെ വിജയത്തിനായി രതീഷ് കുമാര്‍ (ജനറല്‍ കണ്‍വീനര്‍), ജോഷി .കെ.ഡി, മുഹമ്മദ് ഇക്ബാല്‍, ജോജി വി. അലക്സ്, നിതിന്‍കുമാര്‍, രതീശന്, സലിം രാജ്, സൈമണ്‍ ബേബി, മുഹമ്മദ് നിയാസ്, ഷാജു എം. ജോസ് എന്നിവര്‍ കണ്‍വീനര്‍ മാരായി വിവിധ സബ് കമ്മിറ്റികള്‍ രൂപീകരിച്ചു.
ചടങ്ങില്‍ പ്രസിഡന്റ് തമ്പി ലൂക്കോസ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ജമാലുദ്ദീന്‍, സാം പൈനുമൂട്, റോയ് എബ്രഹാം, രതീഷ് കുമാര്‍, മുരളി എസ്. നായര്‍, ഷാജി തങ്കച്ചന്, സലിം രാജ്, രതീശന്, ബാബുകുട്ടി കെ. മാത്യു,ജോഷി കെ.ഡി., സി.ഒ. കോശി, ശശി തോംസണ്‍, സജീവ് കുമാര്‍, ജനറല്‍സെക്രട്ടറി മുകേഷ് കാരയില്‍, ട്രഷറര്‍ മുഹമ്മദ് ഫാറൂഖ് എന്നിവര്‍ സംസാരിച്ചു.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍