കെഎംസിസിയുടെ പ്രവര്‍ത്തനം ശ്ളാഘനീയം: ഇന്ത്യന്‍ അംബാസഡര്‍
Thursday, June 30, 2016 8:12 AM IST
കുവൈത്ത് സിറ്റി: കുവൈത്ത് കെഎംസിസിയുടെ പ്രവര്‍ത്തനം ശ്ളാഘനീയമാണെന്നു കുവൈത്തിലെ ഇന്ത്യന്‍ അംബാസഡര്‍ സുനില്‍ ജെയിന്‍. കുവൈത്ത് കെഎംസിസി മെഹബൂല ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താര്‍ മീറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെഎംസിസി പോലുള്ള സംന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തനം എംബസിക്ക് ഏറെ ഗുണകരമാണ്. പുതുതായി കുവൈത്തില്‍ എത്തുന്ന ഇന്ത്യക്കാര്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ സന്നദ്ധ സംഘടനകള്‍ തയാറാവണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഏരിയ പ്രസിഡന്റ് ഡോ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. കെഎംസിസി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് കെ.ടി.പി. അബ്ദുറഹിമാന്‍, ജനറല്‍ സെക്രട്ടറി ഗഫൂര്‍ വയനാട്, ഭാരവാഹികളായ ഫാറൂഖ് ഹമദാനി, അത്തിക്ക് കൊല്ലം, അസ്ലം കുറ്റിക്കാട്ടൂര്‍, എം.ആര്‍. നാസര്‍, സിറാജ് എരഞ്ഞിക്കല്‍, മുന്‍ ഭാരവാഹികളായ ഷറഫുദ്ദീന്‍ കണ്ണേത്ത്, ബഷീര്‍ ബാത്ത, എച്ച്. ഇബ്രാഹിം കുട്ടി, ഏരിയ ജനറല്‍ സെക്രട്ടറി ഷാനവാസ് കാപ്പാട്, ട്രഷറര്‍ നൌഷാദ് വെട്ടിച്ചിറ എന്നിവര്‍ പ്രസംഗിച്ചു. ഏരിയ വൈസ് പ്രസിഡന്റ് സക്കറിയ അര്‍ഷദി ഉദ്ബോധന പ്രസംഗം നടത്തി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍