കർണാടകയിൽ അന്യസംസ്‌ഥാന വാഹനങ്ങൾക്ക് ആജീവനാന്ത നികുതി പാടില്ലെന്നു ഡിവിഷൻബെഞ്ചും
Friday, July 1, 2016 11:40 AM IST
ബംഗളൂരു: ഒരു മാസത്തിലേറെ കർണാടകയിൽ തങ്ങുന്ന ഇതര സംസ്‌ഥാന വാഹനങ്ങളിൽനിന്ന് ആജീവനാന്ത റോഡ് നികുതി ഈടാക്കുന്ന നിയമഭേദഗതി റദ്ദാക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധി ഹൈക്കോടതി ഡിവിഷൻ ബെഞ്ചും ശരിവച്ചു. ജസ്റ്റീസുമാരായ ജയന്ത് എം. പട്ടേൽ, ബി.വി. നാഗരത്ന എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കഴിഞ്ഞ മാർച്ച് 11നു സിംഗിൾ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് ശരിവച്ചത്. കേരളം ഉൾപ്പെടെയുള്ള അയൽ സംസ്‌ഥാനങ്ങളിൽനിന്ന് സ്വന്തം വാഹനവുമായി കർണാടകയിലെത്തുന്നവർക്ക് ഏറെ ആശ്വാസമാണ് ഹൈക്കോടതിവിധി.<യൃ><യൃ> അന്യ സംസ്‌ഥാനങ്ങളിൽനിന്ന് എത്തുന്ന വാഹനങ്ങൾ ഒരു വർഷത്തിലധികം തങ്ങിയാൽ മാത്രം നികുതി നൽകിയാൽ മതിയെന്നാണു ഹൈക്കോടതി ഇപ്പോൾ ഉത്തരവിട്ടിരിക്കുന്നത്. ഒരു സംസ്‌ഥാനത്തുനിന്ന് മറ്റൊരു സംസ്‌ഥാനത്ത് എത്തുന്ന വാഹനം 12 മാസത്തിലേറെ അവിടെ തങ്ങുകയാണെങ്കിൽ മാത്രം നികുതി അടച്ചാൽ മതിയെന്നാണ് കേന്ദ്ര ചട്ടം. എന്നാൽ, ഈ കാലാവധി ഒരുമാസമായി നിജപ്പെടുത്തി 2014ൽ കർണാടക സർക്കാർ മോട്ടോർവാഹന നിയമം ഭേദഗതി ചെയ്യുകയായിരുന്നു. ഇതിനുശേഷം കേരളമടക്കം വിവിധ സംസ്‌ഥാനങ്ങളിൽനിന്ന് ചികിത്സയ്ക്കും മറ്റ് ആവശ്യങ്ങൾക്കുമായെത്തിയ നിരവധി പേരുടെ വാഹനങ്ങൾ പിടികൂടി കർണാടക മോട്ടോർവാഹന വകുപ്പുദ്യോഗസ്‌ഥർ നികുതിയടപ്പിച്ചു. നോട്ടീസ് നൽകിയിട്ടും നികുതിയടയ്ക്കാതിരുന്ന വാഹനങ്ങൾ ഭീമമായ പിഴയും ചുമത്തി. <യൃ><യൃ>ഇതിനെതിരേ ജസ്റ്റിസ് ഫോർ നോൺ കെഎ രജിസ്ട്രേഷൻ വെഹിക്കിൾ ഓണേഴ്സ് എന്ന സംഘടന സമർപ്പിച്ച പൊതുതാത്പര്യഹർജി പരിഗണിച്ച കർണാടക ഹൈക്കോടതി സിംഗിൾ ബെഞ്ച് നിയമഭേദഗതി സ്റ്റേ ചെയ്യുകയായിരുന്നു. മറ്റു സംസ്‌ഥാനങ്ങൾ കേന്ദ്രചട്ടം പിന്തുടരുമ്പോൾ കർണാടക സർക്കാർ ഇതിനു വിരുദ്ധമായി പ്രവർത്തിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജിക്കാർ കോടതിയെ സമീപിച്ചത്. <യൃ><യൃ>ഐടി ഹബ്ബായ ബംഗളൂരുവിൽ കേരളം, തമിഴ്നാട്, പുതുച്ചേരി തുടങ്ങി സംസ്‌ഥാനങ്ങളിൽനിന്നുള്ള വാഹനങ്ങൾ എത്തുന്നത് പെരുകിയതോടെ നികുതിച്ചോർച്ച തടയുന്നതിനാണ് സർക്കാർ നിയമഭേദഗതി കൊണ്ടുവന്നത്.