വൃന്ദാവൻ ക്യാമ്പ് സംഘടിപ്പിച്ചു
Monday, July 4, 2016 5:16 AM IST
മെൽബൺ: കേരള ഹിന്ദു സൊസൈറ്റി മെൽബണിന്റെ ബാല സംഘടനയായ വൃന്ദാവൻ ജൂലൈ രണ്ടിനു നടത്തിയ ഏകദിന ക്യാമ്പിൽ വിവിധ പ്രായത്തിലുള്ള നൂറോളം കുട്ടികൾ പങ്കെടുത്തു.

കുട്ടികളുടെ സംസ്കാരികപരമായ അറിവ്, പ്രതിഭാ വികസനം, നല്ല ആരോഗ്യപരമായ ജീവിതശൈലി തുടങ്ങിയവയുടെ വികസനം ഉൾകൊള്ളിച്ചു നടത്തിയ ക്യാമ്പിൽ കുട്ടികൾക്കായി വിവിധ കായിക മത്സരങ്ങൾ സംഘടിപ്പിച്ചു.

പങ്കെടുത്ത എല്ലാ കുട്ടികളുടെയും അഭിപ്രായ പ്രകടനത്തിനുശേഷം രഞ്ജന വിജയ് നാരായണന്റെ നന്ദി പ്രകാശനത്തോടെ ക്യാമ്പ് പര്യവസാനിച്ചു.

<ആ>റിപ്പോർട്ട്: വിജയകുമാരൻ