ഖസാക്കിന്റെ ഇതിഹാസം ചർച്ച ചെയ്തു
Thursday, July 7, 2016 6:12 AM IST
ബംഗളൂരു: വായനാ ദിനത്തിന്റെ ഭാഗമായി ബംഗളൂരു മലയാളി റൈറ്റേഴ്സ് ആൻഡ് ആർട്ടിസ്റ്റ്സ് ഫോറം ഒ.വി. വിജയ രചനകളുടെ കാലിക വായനയും ഖസാക്കിന്റെ ഇതിഹാസം ഒരു കാലിക വായന എന്ന വിഷയത്തിൽ ചർച്ചയും സംഘടിപ്പിച്ചു.

നവീനമായ ഭാഷാ പ്രയോഗം കൊണ്ട് ഉദാത്ത മായ കൃതിയാണ് ഖസാക്കിന്റെ ഇതിഹാ സം എന്നു യോഗം വിലയിരുത്തി. എഴുത്തു കാരൻ തങ്കച്ചൻ പന്തളം വിഷയം അവതരിപ്പിച്ചു. ടി.എ കലിസ്റ്റസ് ചർച്ച ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് സി.ഡി. ഗബ്രിയേൽ അധ്യക്ഷത വഹിച്ചു.

കവി രമാ പ്രസന്ന പിഷാരടി, അർച്ചന സുനിൽ, ഇ.ഒ. പത്മനാഭൻ, ആർ.വി. ആചാരി, കെ. മണികണ്ഠൻ, രവികുമാർ തിരുമല, കെ.ആർ. കിഷോർ, എം.ബി. മോഹൻദാസ്, കെ.ജി.പി. നായർ തുടങ്ങിയവർ പങ്കെടുത്തു.