സെന്റ് തോമസ് ദിനം ‘സാൻതോം 2016’ ജൂലൈ ഒൻപതിന്
Thursday, July 7, 2016 8:29 AM IST
മെൽബൺ: സെന്റ് മേരീസ് സീറോ മലബാർ മെൽബൺ വെസ്റ്റ് ഇടവകയുടെ നേതൃത്വത്തിൽ സെന്റ് തോമസ് ദിനം ‘സാൻതോം 2016’ ജൂലൈ ഒൻപതിനു (ശനി) ആഘോഷിക്കുന്നു.

കിംഗ്സ്പാർക്കിലുള്ള മോവെല്ലി പ്രൈമറി സ്കൂൾ ഓഡിറ്റോറിയത്തിൽ ഉച്ചകഴിഞ്ഞു 3.30ന് വികാരി റവ.ഡോ. മാത്യു കൊച്ചുപുരയ്ക്കലിന്റെ മുഖ്യകാർമികത്വത്തിൽ അർപ്പിക്കുന്ന ദിവ്യബലിയോടെ ആഘോഷങ്ങൾക്കു തുടക്കം കുറിക്കും.

തുടർന്നു നടക്കുന്ന കൾചറൽ പ്രോഗാമിന്റെ ഉദ്ഘാടനം മാർ ബോസ്കോ പുത്തൂർ നിർവഹിക്കും. അന്താരാഷ്ര്‌ട ദൈവശാസ്ത്ര കമ്മീഷൻ അംഗം റവ.ഡോ. ജോർജ് കാരകുന്നേൽ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ സപ്തതി ആഘോഷിക്കുന്ന മാർ ബോസ്കോ പുത്തൂരിനെ സെന്റ് മേരീസ് മെൽബൺ വെസ്റ്റ് ഇടവക സമൂഹം ആദരിക്കും. കഴിഞ്ഞ വർഷം മതബോധന ക്ലാസുകളിൽ മികവുപുലർത്തിയ കുട്ടികൾക്കും <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ഢഇഋ പരീക്ഷയിൽ ഉന്നതവിജയം നേടിയ ഇടവകാംഗം റിക്കി ജോണിനും മാർ ബോസ്കോ പുത്തൂർ സമ്മാനങ്ങൾ വിതരണം ചെയ്യും. ചടങ്ങിൽ ജനറൽ കൺവീനർ ഫ്രാൻസിസ് ഫിലിപ്പോസ്, ബെന്നി ജോസഫ് എന്നിവർ സംസാരിക്കും.

തുടർന്നു ഇടവകയിലെ കുടുംബയൂണിറ്റുകളുടെയും മാതൃവേദിയുടെയും നേതൃത്വത്തിൽ വിവിധ കലാപരിപാടികളും കൂട്ട ലേലവും നടക്കും. സ്നേഹവിരുന്നോടെ പരിപാടികൾ സമാപിക്കും.

വികാരി റവ.ഡോ. മാത്യു കൊച്ചുപുരയ്ക്കൽ, ജനറൽ കൺവീനർ ഫ്രാൻസിസ് ഫിലിപ്പോസ്, ജോയിന്റ് കൺവീനർമാരായ വിജേഷ് മാണി, ബെന്നി ജോസഫ്, ട്രസ്റ്റിമാരായ വിനു ജോസഫ്, തോമസ് ജോർജ്, സജി മാത്യു എന്നിവരുടെ നേതൃത്വത്തിൽ 13 അംഗ ആഘോഷ കമ്മിറ്റിയാണു പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ചു വരുന്നത്.

മലയാള മണ്ണിൽ വിശ്വാസത്തിന്റെ വിത്തു പാകിയ വിശുദ്ധ തോമാശ്ലീഹായുടെ ഓർമ ആചരിക്കുന്ന സാൻതോം 2016 ലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി

വികാരി റവ. ഡോ. മാത്യു കൊച്ചുപുരയ്ക്കൽ, ജനറൽ കൺവീനർ ഫ്രാൻസിസ് ഫിലിപ്പോസ് എന്നിവർ അറിയിച്ചു.

വിലാസം: <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ങീ്ലഹഹല ജൃശാമൃ്യ ടരവീീഹ അൗറശേീൃശൗാ, 39 ഏൗാ ഞീമറ, ഗശിഴെ ജമൃസ 3021.

<ആ>റിപ്പോർട്ട്: പോൾ സെബാസ്റ്റ്യൻ