എബി ഏബ്രഹാം ചുമതലയേറ്റു
Saturday, July 9, 2016 3:29 AM IST
ബംഗളൂരു: വൈസ്മെൻ ഇന്റർനാഷണലിന്റെ 2016–17ലെ ഇന്ത്യ ഏരിയ പ്രസിഡന്റായി എബി ഏബ്രഹാം ബംഗളൂരുവിൽ നടന്ന ചടങ്ങിൽ സ്‌ഥാനമേറ്റു.

നിലവിൽ ഇന്റർനാഷണൽ കൗൺസിൽ അംഗം കൂടിയായി പ്രവർത്തിക്കുന്ന എബി ഏബ്രഹാം ഇന്ത്യയിലും ഗൾഫിലുമുള്ള അറുനൂറോളം വൈസ്മെൻ ക്ലബുകളുടെ മേധാവിയായാണ് ചുമതലയേറ്റെടുത്തത്. പത്തനംതിട്ട ഇല്ലത്തുപറമ്പിൽ കുടുംബാംഗമായ എബി ബംഗളൂരുവിൽ ബിസിനസ് ചെയ്യുകയാണ്.