കെഎൻഎസ്എസ് മത്തിക്കരെ യുവജന ഭാരവാഹികൾ
Saturday, July 9, 2016 3:30 AM IST
ബംഗളൂരു: കെഎൻഎസ്എസ് മത്തിക്കരെ കരയോഗം മഹിളാ വിഭാഗം ഐശ്വര്യയുടെയും യുവജനവിഭാഗമായ ജ്വാലയുടെയും പൊതുയോഗം കരയോഗം കാര്യാലയത്തിൽ നടന്നു. മഹിളാ പ്രസിഡന്റ് ആർ. വിജയലക്ഷ്മി അധ്യക്ഷത വഹിച്ചു. യുവജനവിഭാഗം പ്രസിഡന്റ് നീരജ് നമ്പ്യാർ, കെ.വി. തങ്കമണി, ഐശ്വര്യ ശിവശങ്കർ എന്നിവർ പ്രസംഗിച്ചു. 2016–18 വർഷത്തേക്കുള്ള ഭാരവാഹികളെ ചടങ്ങിൽ തെരഞ്ഞെടുത്തു.

മഹിളാ വിഭാഗം ഭാരവാഹികളായി ആർ. വിജയലക്ഷ്മി (പ്രസിഡന്റ്), ശാന്ത മനോഹർ (വൈസ് പ്രസിഡന്റ്), കെ.വി. തങ്കമണി (സെക്രട്ടറി), സംഗീത ശ്രീകുമാർ (ജോയിന്റ് സെക്രട്ടറി), സുജാത സുരേഷ് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

യുവജനവിഭാഗം ഭാരവാഹികളായി നേഹ രഘുരാജൻ (പ്രസിഡന്റ്), വിപുൽ രമേശ് (വൈസ് പ്രസിഡന്റ്), ഐശ്വര്യ ശിവശങ്കർ (സെക്രട്ടറി), എ.കെ. പൂജ (ജെയിന്റ് സെക്രട്ടറി), കീർത്തി ഉണ്ണിക്കൃഷ്ണൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. കൂടാതെ പത്തംഗ നിർവാഹക സമിതികളും തെരഞ്ഞെടുത്തു.