അമ്മയുടെ സംഗീത നൃത്ത കലാപരിപാടി ജൂലൈ 24ന്
Saturday, July 9, 2016 5:43 AM IST
സിഡ്നി: പ്രശസ്ത പിന്നണി ഗായകൻ ഡെമിൻ ദേവസിയും സംഘവും അവതരിപ്പിക്കുന്ന സംഗീത നൃത്ത കലാപരിപാടി ജൂലൈ 24നു (ഞായർ) നടത്തുന്നു.

വൈകുന്നേരം ഏഴിന് ഓസ്ട്രേലിയൻ മലയാളി മൈഗ്രന്റ്സ് അസോസിയേഷന്റെ (അമ്മ) നേതൃത്വത്തിൽ 70 ഹോംബുഷ് റോഡ്, സ്ട്രാത്ഫീൽഡ്, സിഡ്നിയിലാണ് പരിപാടി.

അമ്മ അംഗങ്ങളും ബന്ധപ്പെട്ട കുടുംബങ്ങളും കൂട്ടുകാരും പങ്കെടുക്കുന്ന സംഗീതവിരുന്നിൽ സാഹിത്യ സാംസ്കാരിക രാഷ്ര്‌ടീയ പ്രഗത്ഭരും പങ്കെടുക്കുന്നു.

പ്രവേശനവും അത്താഴ വിരുന്നും സൗജന്യമായിരിക്കുന്ന കലാസന്ധ്യയിലേക്കു എല്ലാ കലാപ്രേമികളെയും അഭ്യുദയകാംഷികളെയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ ജസ്റ്റിൻ ആബേൽ, പ്രോഗ്രാം കോഓർഡിനേറ്റർ സ്മിത പിള്ള എന്നിവർ അറിയിച്ചു.

<ആ>റിപ്പോർട്ട്: ദിവ്യ ഗോഡ്ഫ്രേ