ഷട്ടിൽ ടൂർണമെന്റ് വിജയികൾ
Monday, July 11, 2016 4:51 AM IST
ബംഗളൂരു: ഹെബ്ബഗോഡി ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ സംഘടിപ്പിച്ച ഓണാഘോഷ ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റിലെ വിജയികളെ പ്രഖ്യാപിച്ചു. വനിതാ വിഭാഗം സിംഗിൾസിൽ ആനന്ദേശ്വരി ജനാർദനൻ ഒന്നാം സ്‌ഥാനവും ജാൻസി ദിവാകർ രണ്ടാം സ്‌ഥാനവും കരസ്‌ഥമാക്കി. പുരുഷ ഡബിൾസിൽ അവിനാഷ് ആൻഡ് വിനീത് ഒന്നാം സ്‌ഥാനത്തും ജോമി ആൻഡ് ജോജോ രണ്ടാം സ്‌ഥാനത്തുമെത്തി.

സിംഗിൾസിൽ ജോമി ഒന്നും സന്തോഷ് രണ്ടും സ്‌ഥാനം കരസ്‌ഥമാക്കി. വിജയികൾക്ക് എവർറോളിംഗ് ട്രോഫിയും കാഷ് അവാർഡും ഓണാഘോഷ പരിപാടിയോനുബന്ധിച്ച് സമ്മാനിക്കുമെന്ന് സംഘാടകർ അറിയിച്ചു.