കെഎൻഇ ട്രസ്റ്റ് വിദ്യാഭ്യാസ സ്‌ഥാപനങ്ങളിൽ സ്കോളർഷിപ്പോടെ അഡ്മിഷൻ
Monday, July 11, 2016 4:52 AM IST
ബംഗളൂരു: കേരള സമാജത്തിന്റെ വിദ്യാഭ്യാസ സ്‌ഥാപനമായ കൈരളീനികേതൻ എജ്യൂക്കേഷൻ ട്രസ്റ്റിന്റെ വിദ്യാഭ്യാസ സ്‌ഥാപനങ്ങളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സ്കോളർഷിപ്പോടെ അഡ്മിഷൻ നൽകുന്നു. ഇന്ദിരാനഗർ ഗോൾഡൻ ജൂബിലി കോളജിൽ ബികോം, ബിബിഎ, ഇന്ദിരാനഗർ ഈവനിംഗ് കോളജിൽ ബികോം, അൾസൂർ ആർട്ട്ലറി കാമ്പസിൽ പിയുസി സയൻസ് ഗ്രൂപ്പ്, ദൊഡ്ഡബൊമ്മസാന്ദ്ര കോളജിൽ ബികോം, പിയുസി കൊമേഴ്സ് എന്നീ വിഭാഗങ്ങളിൽ അർഹരായവർക്ക് അഡ്മിഷൻ നൽകുമെന്ന് കെഎൻഇ ട്രസ്റ്റ് സെക്രട്ടറി അറിയിച്ചു. വിശദവിവരങ്ങൾക്ക് ഫോൺ: 080 25217798.