ഫരീദാബാദ് രൂപത മതബോധന അധ്യയന വർഷം മാർ ഭരണികുളങ്ങര ഉദ്ഘാടനം ചെയ്തു
Monday, July 11, 2016 6:20 AM IST
ന്യൂഡൽഹി: ഫരീദാബാദ് രൂപത പുതിയ മതബോധന അധ്യയ വർഷം ആർച്ച്ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര ഉദ്ഘാടനം ചെയ്തു. ഫരീദാബാദ് സാൻജോസ് പുരത്തു നടന്ന ചടങ്ങിൽ രൂപത വികാരി ജനറാൾ മോൺ. ജോസ് ഇടശേരി, ഫാ. പീറ്റർ കാഞ്ഞിരക്കാട്ടുകരി, വൈദികർ, സന്യസ്തർ, സ്കോളർഷിപ്പ് റാങ്ക് ജേതാക്കൾ തുടങ്ങി നാനൂറോളം മതബോധന അധ്യാപകരും പങ്കെടുത്തു.

പരിപാടികൾക്ക് മതബോധന ഡയറക്ടർ ഫാ. ജിജു തുരുത്തിക്കര, സെക്രട്ടറി റെജി തോമസ് എന്നിവർ നേതൃത്വം നൽകി.

<ആ>റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്