ഭദ്രാസന യുവജന സഖ്യം സമ്മേളനത്തിന് ഷിക്കാഗോ ഒരുങ്ങി
Monday, July 11, 2016 6:23 AM IST
ഷിക്കാഗോ: നോർത്ത് അമേരിക്ക–യൂറോപ്പ് മാർത്തോമ ഭദ്രാസന യുവജനസഖ്യത്തിന്റെ പതിനെട്ടാമത് സമ്മേളനത്തിന് ഷിക്കാഗോ ഒരുങ്ങി.

ജൂലൈ 15 മുതൽ 17 വരെ മാർ തെയോഫിലോസ് നഗറിൽ (ക്രിസ്റ്റൽ ലേക്ക് ഹോളിഡേ ഇൻ) നടക്കുന്ന സമ്മേളനം അവിസ്മരണീയമാക്കുവാൻ വിപുലമായ ക്രമീകരണങ്ങൾ ചെയ്തുകഴിഞ്ഞു.

നീണ്ട 15 വർഷങ്ങൾക്കുശേഷം ഷിക്കാഗോ മാർത്തോമ യുവജനസഖ്യം ആതിഥ്യമരുളുന്ന യുവജന സമ്മേളനത്തിന്റെ ചിന്താവിഷയം <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ഞലുൃലലെിശേിഴ രവൃശെേ ശി മ ഇവമീശേര ംീൃഹറ എന്നതാണ്. നോർത്ത് അമേരിക്ക ഭദ്രാസനാധ്യക്ഷൻ ഡോ. ഐസക്ക് മാർ ഫീലക്സിനോക്സ് എപ്പിസ്കോപ്പാ 15നു വൈകുന്നേരം ഭദ്രദീപം തെളിച്ച് സമ്മേളനം ഉദ്ഘാടനം ചെയ്യും. റവ. ഏബ്രഹാം സക്റിയ, ഡോ. തോമസ് ഇടിക്കുള, പ്രീന മാത്യു എന്നിവർ നേതൃത്വം നൽകുന്ന സമ്മേളനത്തിൽ സഖ്യം സീനിയർ സുഹൃത്തുക്കൾക്കായും പങ്കെടുക്കുന്നവരുടെ കുട്ടികൾക്കായും പ്രത്യേകം പരിപാടികൾ ക്രമീകരിച്ചിരിക്കുന്നു. വിവിധ ഇടവകകളിൽ നിന്നും മുന്നൂറിൽ പരം അംഗങ്ങൾ സമ്മേളനത്തിൽ പങ്കെടുക്കും. വിവിധ റീജണുകൾ തമ്മിൽ നടക്കുന്ന വോളിബോൾ മത്സരം ഈ വർഷത്തെ കോൺഫറൻസിന്റെ പ്രത്യേകതയാണ്. കൂടാതെ ഷിക്കാഗോ നഗരത്തിന്റെ സൗന്ദര്യം ആസ്വദിക്കുവാനുളള പ്രത്യേക ക്രമീകരണം സമ്മേളനത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. സമ്മേളനത്തിന്റെ സ്മരണ നിലനിർത്തുവാൻ പ്രസിദ്ധീകരിക്കുന്ന സുവനീർ പ്രസിദ്ധീകരണത്തിനായി തയാറായി കഴിഞ്ഞു. ഭദ്രാസന യുവജന സഖ്യം കൗൺസിൽ സമ്മേളനം വിജയമാക്കുവാൻ ആവശ്യമായ കൈത്താങ്ങലുകൾ നൽകുന്നു.

മാർ ഫീലക്സിനോക്സ് രക്ഷാധികാരിയായും ഷിക്കാഗോ മാർത്തോമ യുവജനസഖ്യം പ്രസിഡന്റ് റവ. ഏബ്രഹാം സ്കറിയ, വൈസ് പ്രസിഡന്റ് റവ. സോനു വർഗീസ്, കോൺഫറൻസ് കൺവീനർ മോനിഷ് ജോൺ, ഷിക്കാഗോ മാർത്തോമ യുവജന സഖ്യം സെക്രട്ടറി സുനിത ചാക്കോ എന്നിവരുടെ നേതൃത്വത്തിൽ വിവിധ സബ് കമ്മിറ്റികൾ സമ്മേളനത്തിന്റെ വിജയത്തിനായി പ്രവർത്തിച്ചുവരുന്നു.

<ആ>റിപ്പോർട്ട്: ബെന്നി പരിമണം