ഷിക്കാഗോ മലയാളി അസോസിയേഷൻ സീനിയേഴ്സ് ഫോറം യോഗം ചേർന്നു
Tuesday, July 12, 2016 4:51 AM IST
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷൻ സീനിയേഴ്സ് ഫോറത്തിന്റെ വാർഷിക യോഗം മൗണ്ട് പ്രോസ്പെക്ടസിലുള്ള സിഎംഎ ഹാളിൽ കൂടുകയുണ്ടായി. ഷിക്കാഗോ മലയാളി അസോസിയേഷന്റെ വളർച്ചയിൽ സുപ്രധാന പങ്കുവഹിച്ച സീനിയേഴ്സ് ഫോറം അംഗങ്ങളെ സിഎംഎ പ്രസിഡന്റ് ടോമി അംബേനാട്ട് പ്രശംസിക്കുകയും സ്വന്തം സ്‌ഥാപനം വാങ്ങുന്നതിനാവശ്യമായ ഫണ്ട് സമാഹരണത്തിൽ നിർലോഭമായ സഹകരണം നൽകിയതിനു നന്ദി പറയുകയും ചെയ്തു.

അധ്യക്ഷ പ്രസംഗം നടത്തിയ ജോസഫ് നെല്ലുവേലിൽ ഇപ്പോഴത്തെ ഡയറക്ടർ ബോർഡിൽ നിന്നും ലഭിക്കുന്ന സഹകരണങ്ങൾക്കും, ഫണ്ട് സമാഹരണത്തിൽ സഹകരിച്ച എല്ലാ സീനിയേഴ്സ് ഫോറം അംഗങ്ങൾക്കും പ്രത്യേകിച്ച് ജോൺ പുതുശേരിൽ, സാബു അച്ചേട്ട് തുടങ്ങിയവർക്കും പ്രത്യേകം നന്ദി പറയുകയും ചെയ്തു. കുര്യൻ കാരാപ്പള്ളിലും തദവസരത്തിൽ സംസാരിക്കുകയുണ്ടായി.

വർഗീസ് കെ. ജോണും, ജോസഫ് നെല്ലുവേലിലും ചടങ്ങുകൾക്കു നേതൃത്വം നൽകി. അസോസിയേഷൻ ഡയറക്ടർ ബോർഡിനെ പ്രതിനിധീകരിച്ച് വൈസ് പ്രസിഡന്റ് ജെസി റിൻസി, ജിമ്മി കണിയാലി തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു. സ്നേഹവിരുന്നോടെ യോഗം സമാപിച്ചു. ജിമ്മി കണിയാലി അറിയിച്ചതാണിത്.

<യ> റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം