ഭൂഘടനാമാറ്റത്തിൽ കർണാടക അഞ്ചാമത്
Tuesday, July 12, 2016 5:32 AM IST
ബംഗളൂരു: ഭൂമിയുടെ ഘടനാമാറ്റത്തിന്റെ കാര്യത്തിൽ കർണാടക അഞ്ചാം സ്‌ഥാനത്തെന്ന് പുതിയ കണക്കുകൾ. ഐഎസ്ആർഒ ഉപഗ്രഹങ്ങൾ ഉപയോഗിച്ച് 2011 മുതൽ 2013 വരെ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്‌തമായത്. കർണാടകയിൽ 10 വർഷത്തിനിടെ 100 ചതുരശ്ര കിലോമീറ്ററിലധികം ഭൂമിക്ക് ഘടനാമാറ്റം സംഭവിച്ചതായി പഠനത്തിൽ കണ്ടെത്തി. 36.24 ശതമാനം ഭൂമിയും മരുഭൂവത്കരിക്കപ്പെടുകയോ തരംതാഴുകയോ ചെയ്തു. ബംഗളൂരു, മൈസൂരു നഗരങ്ങളാണ് ഇതിൽ മുന്നിൽ.

ഭൂമിയുടെ ഘടനാമാറ്റത്തിൽ രാജസ്‌ഥാൻ, മഹാരാഷ്ര്‌ട, ഗുജറാത്ത്, ജമ്മു കാഷ്മീർ എന്നിവയാണ് കർണാടകയ്ക്കു മുന്നിൽ. ജലലഭ്യതയിലെ കുറവാണ് ഭൂമിയുടെ ഘടനാമാറ്റത്തിന്റെ പ്രധാന കാരണമെന്നാണ് കരുതുന്നത്.