‘മലങ്കരദീപം 2016’ പ്രസദ്ധീകരണത്തിനു തയാറായി
Tuesday, July 12, 2016 6:08 AM IST
ഡാളസ്: അേമൾരിക്കൻ മലങ്കര അതിഭദ്രാസനത്തിന്റെ മുപ്പതാമത് യൂത്ത് ആൻഡ് ഫാമിലി കോൺഫറൻസിനോടനുബന്ധിച്ചു പ്രസിദ്ധീകരിക്കുന്ന ‘മലങ്കരദീപം 2016’ പ്രസിദ്ധീകരണത്തിനു തയാറായതായി ചീഫ് എഡിറ്റർ സാജു കെ. പൗലോസ് മാരോത്ത് അറിയിച്ചു.

മികവുറ്റതും അർഥപൂർണവുമായ രചനകൾ, സഭാചരിത്ര വിവരങ്ങൾ, വിശിഷ്‌ട വ്യക്‌തികളുടെ ആശംസകൾ, ഒട്ടനവധി കോംപ്ലിമെന്റുകൾ, വർണചിത്രങ്ങൾ, തുടങ്ങി നിരവധി ഇനങ്ങൾ കോർത്തിണക്കി തയാറാക്കിയ സവിശേഷതയാർന്ന ഈ സ്മരണികയുടെ പ്രകാശനം ബസേലിയോസ് തോമസ് പ്രഥമൻ ബാവ, മലങ്കര അതിഭദ്രാസന മെത്രാപ്പോലീത്തായും പാത്രിയർക്കൽ വികാരിയുമായ യൽദൊ മോർ തീത്തോസിനു ആദ്യ കോപ്പി നൽകി നിർവഹിക്കും. കോൺഫറൻസിന്റെ മുഖ്യ പ്രഭാഷകരായ യാക്കൂബ് മോർ അന്തോനിയോസ്, ഫാ. ജോസഫ് പുത്തൻപുരക്കൽ, റവ. ജേക്കബ് ചാലിശേരിൽ കോർഎപ്പിസ്ക്കോപ്പാ എന്നിവർക്കു പുറമേ, നിരവധി വൈദികരും പ്രഗൽഭ വ്യക്‌തികളും നൂറുകണക്കിന് വിശ്വാസികളും സാക്ഷ്യം വഹിക്കും.

നിശ്ചിത സമയത്തിനുള്ളിൽതന്നെ മലങ്കര ദീപം പ്രസിദ്ധീകരണത്തിന് തയാറാക്കുവാൻ, അക്ഷീണ ശ്രമം നടത്തിയ, ചീഫ് എഡിറ്റർ സാജു പൗലോസ് മാരോത്ത്, എഡിറ്റോറിയൽ ബോർഡ് അംഗങ്ങളായ ഫാ.പോൾ തോട്ടക്കാട്ട്, ഷെവലിയർ ബാബു ജേക്കബ്, ഷെവലിയർ ജോർജ് പാടിയേത്ത്, ജോർജ് കറുത്തേടത്ത്, ഫിലിപ്പ് സ്കറിയ, ജോഷി കുര്യൻ, സാജു ജോർജ്, ജോസഫ് പുന്നാശേരിൽ, സരിൻ കുരുവിള, മനോജ് ജോൺ, ആഷാ മത്തായി, മലിസ റോയി എന്നിവരെ ഇടവക മെത്രാപ്പോലീത്ത പ്രത്യേകം അഭിനന്ദിച്ചു.

<ആ>റിപ്പോർട്ട്: മാർട്ടിൻ വിലങ്ങോലിൽ