എൽദോ പീറ്ററും ടോം വിരിപ്പനും ഡബ്ല്യുഎംസി യൂണിഫൈഡ് റീജൺ വൈസ് പ്രസിഡന്റുമാർ
Tuesday, July 12, 2016 8:21 AM IST
ഹൂസ്റ്റൺ: വേൾഡ് മലയാളി കൗൺസിൽ യൂണിഫൈഡ് അമേരിക്ക റീജണിനു ഊർജം പകരുവാൻ രണ്ടു വൈസ്പ്രസിഡന്റുമാരെ കൂടി നോമിനേറ്റു ചെയ്തു. ജൂൺ 25നു ഫിലാഡൽഫിയ പ്രോവിൻസ് ആതിഥേയത്വമരുളി സീറോ മലബാർ ചർച്ച് ഓഡിറ്റോറിയത്തിൽ അരങ്ങേറിയ ബയനിയൽ കോൺഫറൻസിലാണ് നാമ നിർദേശം ചെയ്യപ്പെട്ടതെങ്കിലും കഴിഞ്ഞ ദിവസത്തെ റീജൺ എക്സിക്യൂട്ടീവ് കൗൺസിൽ യോഗത്തിൽ ഇരുവരെയും വീണ്ടും സർവാത്മനാ റാറ്റിഫൈ ചെയ്തു അംഗീകരിക്കുകയായിരുന്നു.

ഡബ്ല്യുഎംസിയുടെ യുവ നേതാവായ എൽദോ പീറ്റർ മുൻ ഹൂസ്റ്റൺ പ്രൊവിൻസ് പ്രസിഡന്റും പാസഡീന മലയാളി അസോസിയേഷൻ സെക്രട്ടറിയും ഇന്ത്യൻ ക്രിസ്ത്യൻ എക്യുമെനിക്കൽ ചർച്ച് ഓഫ് ഹൂസ്റ്റൺ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ മലങ്കര ഓർത്തഡോക്സ് ചർച്ച് സൗത്ത് വെസ്റ്റ് ഡയോസിസിന്റെ പബ്ലിക് റിലേഷൻ ഓഫീസർ ആയി സേവനം അനുഷ്ഠിക്കുന്നു.

ടോം വിരിപ്പൻ ഡബ്ല്യുഎംസിയുടെ മുൻ ഹൂസ്റ്റൺ പ്രൊവിൻസ് പ്രസിഡന്റും ഇപ്പോഴത്തെ ഹൂസ്റ്റൺ പ്രൊവിൻസ് വൈസ് പ്രെസിഡന്റുമാണ്. സെന്റ് മേരീസ് ചർച്ച് ഹൂസ്റ്റൺ ട്രസ്റ്റിയായി സേവനം അനുഷ്ഠിക്കുന്ന ടോം കോളനി ലേക്ക് എസ്റ്റേറ്റ് ഹോം ഓണേഴ്സ് അസോസിയേഷൻ ബോർഡ് മെംബർ ആണ്. ക്നാനായ കാത്തലിക് കോൺഗ്രസ് ഓഫ് നോർത്ത് അമേരിക്കയുടെ നാഷണൽ കൗൺസിൽ അംഗമായും ഹൂസ്റ്റൺ ക്നാനായ കാത്തലിക് മിഷൻ സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ടോം വിരിപ്പൻ ഓർഗനൈസഷൻ ഡെവലപ്മെന്റ് വിഭാഗത്തിന്റെ വീസ പ്രസിഡന്റായി പ്രവർത്തിക്കും.

വേൾഡ് മലയാളി കൗൺസിൽ യൂണിഫൈഡ് അമേരിക്ക റീജൺ ചെയർമാൻ ജോർജ് ജെ. പനയ്ക്കൽ, പ്രസിഡന്റ് പി.സി. മാത്യു, സെക്രട്ടറി കുര്യൻ സഖറിയ, ട്രഷറർ ഫിലിപ് മാരേട്ട്, ഹൂസ്റ്റൺ പ്രൈസ് പ്രസിഡന്റ് എസ്.കെ. ചെറിയാൻ, ചാക്കോ കൊയ്ക്കലേത്, തങ്കം അരവിന്ദൻ, ഡോ. ജോർജ് ജേക്കബ്, ത്രേസ്യമ്മ നാടാവള്ളിൽ, വർഗീസ് കയ്യാലക്കകം, ജോൺ ഷെറി,പിന്റോ ചാക്കോ തുടങ്ങിയവർ ഇരുവരെയും അനുമോദിച്ചു.

<ആ>റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം