ഫോമാ മെട്രോ റീജൺ വൈസ് പ്രസിഡന്റായി വർഗീസ് കെ. ജോസഫിനെ തെരഞ്ഞെടുത്തു
Wednesday, July 13, 2016 5:03 AM IST
ഫ്ളോറിഡ: 2016–18 കാലയളവിലേക്കുള്ള ഫോമാ മെട്രോ റീജൻ വൈസ് പ്രസിഡന്റായി വർഗീസ് കെ. ജോസഫിനെ ഫ്ളോറിഡയിൽ നടന്ന കൺവൻഷനിൽ എതിരില്ലാതെ തെരഞ്ഞെടുത്തു.

ഇതിനു സഹായിച്ച റീജണിലെ എല്ലാ ഫോമാ പ്രവർത്തകരോടും, പ്രത്യേകിച്ച് കൺവൻഷൻ ഡെലിഗേറ്റ് ആയും, വൈസ് പ്രസിഡന്റ് സ്‌ഥാനാർഥിയായും നോമിനേറ്റ് ചെയ്ത, ഇന്ത്യൻ അമേരിക്കൻ മലയാളി അസോസിയേഷൻ ഓഫ് ലോംഗ്ഐലന്റ് ഭാരവാഹികളോടുള്ള എല്ലാവിധ കടപ്പാടും അറിയിക്കുന്നതായി വർഗീസ് കെ. ജോസഫ് പറഞ്ഞു.

<യ> റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം