ബർഗൻ കൗണ്ടി മലയാളി ക്രിസ്ത്യൻ ഫെലോഷിപ്പ് ഗവേണിംഗ് ബോഡിയും അനുമോദന സമ്മേളനവും ചേർന്നു
Wednesday, July 13, 2016 5:04 AM IST
ബർഗൻഫീൽഡ്, ന്യൂജേഴ്സി: കഴിഞ്ഞ മുപ്പതിൽപ്പരം വർഷങ്ങളായി നോർത്ത് ന്യൂജേഴ്സിയിൽ എല്ലാ ക്രിസ്തീയ വിഭാഗങ്ങളുടെയും കൂട്ടായ്മയായി പ്രവർത്തിക്കുന്ന അംഗീകൃത ചാരിറ്റബിൾ സംഘടനയായ ബർഗൻ കൗണ്ടി മലയാളി ക്രിസ്ത്യൻ ഫെലോഷിപ്പിെൻറ ഗവേണിംഗ് ബോഡി യോഗം ചേർന്ന്് ഭാവി പ്രവർത്തനങ്ങൾക്കു രൂപം നൽകുകയും സംഘടനയുടെ മുൻ പ്രസിഡൻറുമാരായ ടി. എസ്. ചാക്കോ, പ്രൊഫ. സണ്ണി മാത്യൂസ് എന്നിവരെ ആദരിക്കുകയും ചെയ്തു.

ഓരോ മൂന്നു മാസത്തിലും ഫെലോഷിപ്പിെൻറ ആഭിമുഖ്യത്തിൽ പ്രാർത്ഥനാ യോഗം നടത്തുന്നതിനും ഒക്ടോബർ ആദ്യം കൺവൻഷൻ നടത്തുന്നതിനും 2017 ജനുവരി 8ാം തീയതി ഞായറാഴ്ച വൈകന്നേരം ക്രിസ്മസ് ന്യൂ ഇയർ പ്രോഗ്രാം നടത്തുന്നതിനും തീരുമാനിച്ചു. ടാക്സ് എക്സെംപ്റ്റ് ചാരിറ്റബിൾ സംഘടനയായ ബിസിഎംസി ഫെലോഷിപ്പ് ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിവരുന്നുണ്ടെങ്കിലും ഈ രംഗത്ത് കൂടുതൽ ക്രിയാത്മകമായ കർമ പരിപാടികൾ ആവിഷ്കരിക്കുന്നതിനും തീരുമാനമായി. ബർഗൻ കൗണ്ടി മലയാളി ക്രിസ്ത്യൻ ഫെലോഷിപ്പിെൻറ ആവർഭാവത്തിെൻറയും നാളിതുവരെയുള്ള പ്രവർത്തനങ്ങളുടെയും പ്രതിഫലനമായി ഒരു സ്മരണിക പ്രസിദ്ധീകരിക്കുവാനും ഗവേണിംഗ് ബോഡി തീരുമാനമെടുത്തു. അതിലേക്ക് പ്രഫ. സണ്ണി മാത്യൂസിനെ ചുമതലപ്പെടുത്തി. ടീനെക്ക് സെൻറ് പീറ്റേഴ്സ് മാർത്തോമ്മാ ഇടവകയുടെ പുതിയ വികാരിയായി ചുമതലയേറ്റ റവ. മോൻസി മാത്യു, ബർഗൻഫീൽഡ് സെൻറ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് വികാരി റവ. ലാജി വർഗീസ് എന്നിവരെ ഫെലോഷിപ്പിെൻറ പേട്രൻമാരായി സ്വാഗതം ചെയ്തു.
അനുമോദനയോഗം

ബർഗൻ കൗണ്ടി ഏഷ്യൻ അമേരിക്കൻ അഡ്വൈസറി ബോർഡ് മെമ്പറായി കൗണ്ടി എക്സിക്യൂട്ടീവ് നിയമിച്ച ഫെലോഷിപ്പിെൻറ മുൻ പ്രസിഡൻറും ബോർഡ് ഓഫ് ട്രസ്റ്റിയംഗവുമായ പ്രഫ. സണ്ണി മാത്യൂസിനെയും ഏഷ്യൻ അമേരിക്കൻ ദിനത്തോടനുബന്ധിച്ച് ബർഗൻ കൗണ്ടി ഏഷ്യൻ അമേരിക്കക്കാർക്കു വേണ്ടി ഏർപ്പെടുത്തിയ ജീവകാരുണ്യ അവാർഡ് ലഭിച്ച, മുതിർന്ന സാമൂഹ്യ പ്രവർത്തകനും ബിസിഎംസി മുൻ പ്രസിഡൻറും ട്രസ്റ്റിബോർഡ് മെമ്പറുമായ ടി.എസ്. ചാക്കോയെയും ബിസിഎംസി ഗവേണിംഗ് ബോഡിയുടെ പ്രത്യേക യോഗം തദവസരത്തിൽ ആദരിച്ചു. അനുമോദനയോഗത്തിൽ പ്രസിഡൻറ് അഡ്വ. റോയി ജേക്കബ് കൊടുമൺ അധ്യക്ഷത വഹിച്ചു. ഏബ്രഹാം വർഗീസിെൻറ പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ വൈസ് പ്രസിഡിൻറ് സൂസൻ മാത്യു, സെക്രട്ടറി രാജൻ മോഡയിൽ, ട്രഷറർ സെബാസറ്റിയൻ ജോസഫ്, സജി റ്റി. മാത്യു, ഷാജി ജോൺ, എഡിസൻ മാത്യു എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. മറുപടി പ്രസംഗത്തിൽ ടി. എസ്. ചാക്കോയും പ്രഫ. സണ്ണി മാത്യൂസും അനുമോദനത്തിനും ബിസിഎംസി പ്രവർത്തകരുടെ സ്നേഹത്തിനും നല്ല വാക്കുകൾക്കും നന്ദി പറഞ്ഞു.

<യ> റിപ്പോർട്ട്: വർഗീസ് പ്ലാമൂട്ടിൽ