ദുക്റാന തിരുനാൾ ആഘോഷിച്ചു
Wednesday, July 13, 2016 5:57 AM IST
ബംഗളൂരു: രാജരാജേശ്വരി നഗർ സ്വർഗറാണി ദേവാലയത്തിൽ ദുക്റാന തിരുനാൾ ആഘോഷിച്ചു. ജൂലൈ മൂന്നിനു രാവിലെ നടന്ന ലദീഞ്ഞിന് ഫാ. തോമസ് കൊച്ചുപുത്തൻപുരയ്ക്കൽ മുഖ്യകാർമികത്വം വഹിച്ചു. തുടർന്ന് ആഘോഷമായ തിരുനാൾ സമൂഹബലിക്ക് കോട്ടയം അതിരൂപതാധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് മുഖ്യകാർമികത്വം വഹിച്ചു. ഫാ. അലക്സ് ഓലിക്കര, ഫാ. തോമസ് കൊച്ചുപുത്തൻപുരയ്ക്കൽ എന്നിവർ സഹകാർമികരായിരുന്നു.

ദിവ്യബലിക്കുശേഷം എല്ലാ ഭക്‌തസംഘടനകളുടെയും മതബോധനകേന്ദ്രത്തിന്റെയും നേതൃത്വത്തിൽ സെന്റ് തോമസ് ദിനം ആഘോഷിച്ചു. മതബോധന കേന്ദ്രത്തിൽ കഴിഞ്ഞ അധ്യയനവർഷത്തിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ കുട്ടികൾക്കും ബൈബിൾ കലോത്സവത്തിൽ വിജയികളായവർക്കും മാർ മാത്യു മൂലക്കാട്ട്, മുൻ വികാരി ഫാ. ബിനു കുന്നത്ത് എന്നിവർ സമ്മാനങ്ങൾ നല്കി. തോമസ് നാമധാരിയായ വികാരി ഫാ. തോമസ് കൊച്ചുപുത്തൻപുരയ്ക്കലിനെയും നാമധാരികളായ മറ്റെല്ലാവരെയും ചടങ്ങിൽ ആദരിച്ചു. മാർ മാത്യു മൂലക്കാട്ട്, ഫാ. തോമസ് കൊച്ചുപുത്തൻപുരയ്ക്കൽ, സിസ്റ്റർ ഇമ്മാക്കുലേറ്റ്, ജോമി തെങ്ങാനത്ത്, കെ.ജെ. ജോൺസൺ എന്നിവർ പ്രസംഗിച്ചു.