ഡബ്ല്യുഎംസി ന്യൂജേഴ്സി പ്രൊവിൻസ്: സംഗീത സായാഹ്ന സദ്യ വൻ വിജയം
Wednesday, July 13, 2016 8:19 AM IST
ന്യൂജേഴ്സി: സംഗീത പ്രേമികളെ ഹിന്ദുസ്‌ഥാനി സംഗീതത്തിന്റെ മാസ്മരിക ലോകത്തിലേക്കു അമ്മാനമാടിച്ച പണ്ഡിറ്റ് രമേശ് നാരായൺ, മധുശ്രീ നാരായൺ എന്നിവർ നയിച്ച സായാഹ്ന സംഗീതവിരുന്ന് ലോക മലയാളി കൗൺസിൽ ന്യൂജേഴ്സി പ്രൊവിൻസിനു സംഘടനാ മികവിന്റെ മറ്റൊരു പൊൻതൂവൽകൂടി ചാർത്തി കൊടുത്തു.

ബാസ്കിംഗ് റിഡ്ജ്, ന്യൂജേഴ്സിയിൽ സംഘടിപ്പിച്ച ഈ സംഗീത സായാഹ്ന സദ്യയിൽ മലയാളത്തിന്റെ അഭിമാനമായ പണ്ഡിറ്റ് രമേശ് നാരായൺ, മധുശ്രീ നാരായൺ സഖ്യം ഹിന്ദുസ്‌ഥാനി സംഗീതത്തിന്റെ അനന്ത സാധ്യതകളെ തനതായ ശൈലിയിൽ ശ്രോതാക്കളുടെ മുൻപിൽ അണി നിരത്തിയപ്പോൾ സംഗീത ആസ്വാദകർക്കു ഹിന്ദുസ്‌ഥാനി സംഗീത ആസ്വാദനത്തിന്റെ പുത്തൻ ഏടുകൾ സമ്മാനിച്ച പരിപാടി വേറിട്ട അനുഭവമായി മാറി.

ചുരുങ്ങിയ സമയം കൊണ്ടു കോർത്തിണക്കിയ ഈ അസുലഭ കലാ വിരുന്ന് ലോക മലയാളി കൗൺസിൽ, ന്യൂജേഴ്സി പ്രൊവിൻസ് നേതാക്കളുടെ നേതൃ പാടവവും സംഘടനാ മികവും വിളിച്ചോതി ശ്രദ്ധേയമായ വിജയം കരസ്‌ഥമാക്കി.

പരിപാടിയുടെ വിജയത്തിനായി അഹോരാത്രം പ്രവർത്തിച്ച സോമൻ ജോൺ തോമസ്, ജിനേഷ് തമ്പി, സുധീർ നമ്പ്യാർ, പിന്റോ ചാക്കോ, ഡോ. എലിസബത്ത് മാമൻ പ്രസാദ്, ഷൈനി രാജു, ശോഭ ജേക്കബ്, ഡോ രുഗ്മിണി പദ്മകുമാർ, ഡോ.ഗോപിനാഥൻ നായർ, രാജൻ ചീരാൻ, ജോൺ സക്കറിയ, ഡോ. സോഫി വിൽസൺ, ഷീല ശ്രീകുമാർ, ജിനു അലക്സ്, ആനി ലിബു, ജോജി തോമസ്, വിദ്യ കിഷോർ എന്നിവരെ പ്രസിഡന്റ് തങ്കമണി അരവിന്ദൻ അനുമോദിച്ചു സംസാരിച്ചു.

<ശാഴ െൃര=/ിൃശ/2016ഷൗഹ്യ13ംാരര.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>

ശ്രോതാക്കളുടെ ആവശ്യാനുസരണം ഗാനങ്ങൾ ആലപിക്കാനുള്ള സൗകര്യവും സംഘാടകർ ഒരുക്കിയിരുന്നു. സുധീർ നമ്പ്യാർ, ശോഭ ജേക്കബ് എന്നിവർ എംസി റോളിൽ തിളങ്ങി.

എന്നു നിന്റെ മൊയ്തീൻ, മേഘ മൽഘാർ തുടങ്ങി അനേകം ഹിറ്റ് ചിത്രങ്ങളിൽ അതുല്യ സംഗീത പ്രതിഭ പ്രകടിപ്പിച്ചിട്ടുള്ള പണ്ഡിറ്റ് രമേശ് നാരായൺ ഏഴു തവണ കേരള സംസ്‌ഥാന അവാർഡ് കരസ്‌ഥമാക്കിയിട്ടുണ്ട്. മകൾ മധുശ്രീ നാരായൺ 2015 ലെ മികച്ച കേരള സംസ്‌ഥാന പിന്നണിഗായിക അവാർഡ് നേടിക്കൊണ്ട് അച്ഛന്റെ കാലടികൾ പിന്തുടരുകയാണ്.

ചെയർമാൻ തോമസ് മൊട്ടക്കൽ, ഡോ. രുഗ്മിണി പദ്മകുമാർ എന്നിവർ സംസാരിച്ചു.

<ആ>റിപ്പോർട്ട്: ജിനേഷ് തമ്പി