റാസൽഖയ്മയിൽ വീടിന്റെ മേൽക്കൂര തകർന്നു: 16 പേർ അത്ഭുതകരമായി രക്ഷപെട്ടു
Thursday, July 14, 2016 4:20 AM IST
റാസൽഖയ്മ: വീടിന്റെ മേൽക്കൂരയുടെ വലിയൊരു ഭാഗം തകർന്നു വീണു. സംഭവ സമയം വീടിനുള്ളിൽ ഉണ്ടായിരുന്ന 16 പേർ അത്ഭുതകരമായി രക്ഷപെട്ടു. സംഭവം നടന്നപ്പോൾ മേൽക്കൂര തകർന്നു വീണ മുറിയിൽ ആരുമുണ്്ടായിരുന്നില്ലെന്നു 55 വയസുകാരിയായ മറിയം റഷീദ് പറയുന്നു. കുടുംബംഗങ്ങൾ എല്ലാവരും മറ്റ് മുറികളിൽ ഉറങ്ങുകയായിരുന്നു. വീട്ടിലെ വസ്ത്രങ്ങളും ഫ്രിഡ്ജും എല്ലാം തകർന്ന മുറിയിലാണ് വച്ചിരിക്കുന്നത്. അതിനാൽ, സാധാരണ കുട്ടികൾ ഈ മുറിയിൽ സദാസമയവും കയറിയിറങ്ങാറുള്ളതാണ്. ഭാഗ്യത്തിന് സംഭവം നടന്നപ്പോൾ ആരും അവിടെ ഉണ്്ടായിരുന്നില്ല. ഫ്രിഡ്ജിനും കേടുപാടുകളൊന്നുമില്ല.

എൺപതുകളുടെ ആദ്യകാലത്തു പണികഴിപ്പിച്ച വീടാണിത്. ഷയ്ഖ് സയ്ദ് ഹൗസിംഗ് പ്രോഗ്രാമിന്റെ ഭാഗമായി പുതിയ വീടു പണിയാൻ കുറച്ചു പണം ഗ്രാന്റായി ലഭിച്ചിരുന്നു. പക്ഷേ, കോൺട്രാക്റ്റർ പണി പൂർത്തിയാക്കാതെ മുങ്ങിയതും പണത്തിന്റെ കുറവുമാണ് പഴയ വീട്ടിൽ തുടരാൻ നിർബന്ധിതരാക്കുന്നതെന്നും അവർ പറഞ്ഞു.