കൂട്ടയോട്ടം: രജിസ്ട്രേഷനും സ്പോൺസർഷിപ്പും കിക്ക്ഓഫ് ചെയ്തു
Thursday, July 14, 2016 5:13 AM IST
ഫിലഡൽഫിയ: സാഹോദര്യ സ്നേഹത്തിനു പേരുകേട്ട ഫിലഡൽഫിയയിൽ ക്രിസ്തീയ സഭകളുടെ കൂട്ടായ്മയായ എക്യുമെനിക്കൽ ഫെലോഷിപ്പ് ഓഫ് ഇന്ത്യൻ ചർച്ചിന്റെ ആഭിമുഖ്യത്തിൽ ചാരിറ്റി ധനശേഖരണാർഥം <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ഭ5സ ഞൗി ളീൃ വേല വീാലഹലൈ’ കൂട്ടയോട്ടം സംഘടിപ്പിക്കുന്നു.

സെപ്റ്റംബർ 17നു രാവിലെ ഒൻപതു മുതൽ നെഷാമിനി സ്റ്റേറ്റ് പാർക്കിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഇതിൽനിന്നു സമാഹരിക്കുന്ന തുക ഫിലഡൽഫിയയിലുളള ഭവന രഹിതരുടെ പുനരധിവാസത്തിനായി പ്രവർത്തിക്കുന്ന സംഘടനകളിലൂടെ എക്യുമെനിക്കൽ കമ്മിറ്റിയുടെ മേൽനോട്ടത്തിൽ ചെലവഴിക്കുന്നതാണ്.

രജിസ്ട്രേഷന്റെയും ധനശേഖരത്തിന്റെയും ഉദ്ഘാടനം ജൂലൈ 10നു രാവിലെ ഫിലഡൽഫിയയിലെ അൺറൂ അവന്യുവിലുളള സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചിൽ ഇടവകയുടെ ട്രഷറർ പോൾ സി. ജോണിൽനിന്ന് ആയിരം ഡോളർ സ്പോൺസർഷിപ്പ് എക്യുമെനിക്കൽ ട്രഷറർ ബിജി ജോസഫ് സ്വീകരിച്ച് നിർവഹിച്ചു.

രജിസ്ട്രേഷൻ കിക്കോഫ് ഇടവക വികാരി ഫാ. എം.കെ. കുര്യാക്കോസ് നിർവഹിച്ചു. ഇടവക അസി. വികാരി ഫാ. ഗീവർഗീസ് ജോൺ, എക്യുമെനിക്കൽ ചാരിറ്റി കോർഡിനേറ്റർ ബെന്നി കൊട്ടാരത്തിൽ, എക്യുമെനിക്കൽ പിആർഒ ഡാനിയേൽ പി. തോമസ്, എക്യുമെനിക്കൽ സെക്രട്ടറി മാത്യു സാമുവൽ, <ളീിേ ളമരല=്ലൃറമിമ ശ്വെല=2>5സ റൺ രജിസ്ട്രേഷൻ കൺവീനർ സ്മിത മാത്യൂസ്, 5സ റിസപ്ഷൻ കമ്മിറ്റി കൺവീനർ മില്ലി ഫിലിപ്പ്, <ളീിേ ളമരല=്ലൃറമിമ ശ്വെല=2>5സ റൺ പിആർഒ സന്തോഷ് ഏബ്രഹാം, ഇടവക സെക്രട്ടറി സാം കുരിശുമൂട്ടിൽ, ഷീല കൊട്ടാരത്തിൽ, എക്യുമെനിക്കൽ ജോയിന്റ് സെക്രട്ടറി കോശി വർഗീസ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

രജിസ്ട്രേഷൻ കൺവീനർ സ്മിത മാത്യൂസ്, പിആർഒ ഡാനിയേൽ പി. തോമസ് എന്നിവർ സംസാരിച്ചു.

<ആ>റിപ്പോർട്ട്: ജീമോൻ ജോർജ്