അഡ്വ. വർഗീസ് മാമ്മനു ഡാളസിൽ സ്വീകരണം നൽകി
Thursday, July 14, 2016 5:14 AM IST
ഡാളസ്: മധ്യതിരുവിതാംകൂറിലെ പ്രമുഖ അഭിഭാഷകനും കേരള കോൺഗ്രസ് സ്റ്റേറ്റ് സെക്രട്ടറിയേറ്റ് അംഗവും മാർത്തോമ സഭയുടെ മുൻ അത്മായ ട്രസ്റ്റിയും ദേശീയ സംസ്‌ഥാന തലത്തിൽ വിവിധ സാമൂഹിക സാംസ്കാരിക സംഘടനകളുടെ നേതാവും തിരുവല്ല അസോസിയേഷന്റെ നാഷണൽ കോഓർഡിനേറ്ററുമായ അഡ്വ. വർഗീസ് മാമ്മനും ഭാര്യ വൈനിക്കും തിരുവല്ല അസോസിയേഷൻ ഡാളസിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി.

ആസ്ട്രോറിയ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ തിരുവല്ല അസോസിയേഷൻ പ്രസിഡന്റ് സോണി ജേക്കബ് അധ്യക്ഷത വഹിച്ചു.
ഡാളസിലെ തിരുവല്ലാ അസോസിയേഷന്റെ നേതൃത്വത്തിൽ കഴിഞ്ഞ പത്തുവർഷമായി തിരുവല്ലയിലെ വിവിധ സാമൂഹിക പ്രവർത്തനങ്ങൾക്ക് നൽകി വരുന്ന സഹായ സഹകരണങ്ങൾക്ക് അഡ്വ. വർഗീസ് മാമ്മൻ നന്ദി പറഞ്ഞു.

സമ്മേളനത്തിൽ ലാനയെ പ്രതിനിധീകരിച്ച് ഏബ്രാഹം തെക്കേമുറി, ഡബ്ല്യുഎംസിഎ പ്രതിനിധികരിച്ച് സുജൻ കാക്കനാട്, ഫോമയെ പ്രതിനിധികരിച്ച് ഫിലിപ്പ് ചാമത്തിൽ, കേരള എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പിനെ പ്രതിനിധികരിച്ച് സെക്രട്ടറി അലക്സ് അലക്സാണ്ടർ, ഡാളസ് മലയാളി അസോസിയേഷനെ പ്രതിനിധീകരിച്ച് സാം മത്തായി എന്നിവരും സുനു മാമ്മൂട്ടിൽ, മാത്യു സാമുവൽ എന്നിവരും പ്രസംഗിച്ചു.

വിവിധ സംഘടനകളെ പ്രതിനിധികരിച്ച് അനിൽ മാത്യു, വർഗീസ് ചാമത്തിൽ, മാത്യു പി. ജേക്കബ്, സിജു ഏബ്രഹാം വടക്കേമണ്ണിൽ, ജോസൻ ജോർജ്, ഹരികുമാർ, ബിജു വർഗീസ്, മനോജ് ഐക്കരെത്ത്, സജി നായർ, സുനിൽ തലവടി, എം.എം. മത്തായി, ജെമിനി മാത്യു, റിനി മാത്യു, സൂസി മത്തായി എന്നിവർ സംബന്ധിച്ചു.

<ആ>റിപ്പോർട്ട്: ഷാജി രാമപുരം