മിഷൻലീഗ് ഉദ്ഘാടനം
Thursday, July 14, 2016 5:24 AM IST
ബംഗളൂരു: ആനെപ്പാളയ സെന്റ് സെബാസ്റ്റ്യൻ ഇടവകയിൽ മിഷൻലീഗിന്റെ ഉദ്ഘാടനം വികാരി ഫാ. തോമസ് മുപ്പതിൽചിറ സിഎംഐ നിർവഹിച്ചു. മാണ്ഡ്യ രൂപത മിഷൻലീഗ് ജോയിന്റ് ഡയറക്ടർ സിസ്റ്റർ ശാന്ത ജോൺ എസ്കെഡി, കോ–ഓർഡിനേറ്റർ മീര എന്നിവർ പങ്കെടുത്തു. ഉദ്ഘാടനത്തിന്റെ ഭാഗമായി പതാക ഉയർത്തൽ, മിഷൻ റാലി, സെമിനാർ എന്നിവയും സംഘടിപ്പിച്ചു.