സമൂഹ നന്മയ്ക്കായി വിദ്യാഭ്യാസ ജീവിതത്തെ സമർപ്പിക്കുക: മാർ ആന്റണി കരിയിൽ
Thursday, July 14, 2016 5:25 AM IST
ബംഗളൂരു: വിദ്യാർഥികളുടെ വിദ്യാഭ്യാസ ലക്ഷ്യം സമൂഹനന്മയായിരിക്കണമെന്ന് മാണ്ഡ്യ രൂപതാധ്യക്ഷൻ മാർ ആന്റണി കരിയിൽ. വിശ്വാസജീവിതത്തിൽ അടിയുറച്ച വ്യക്‌തികൾ വിദ്യാഭ്യാസ രംഗത്തും ഉന്നത നിലവാരം പുലർത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മാണ്ഡ്യ രൂപതാംഗങ്ങളായ 10, 12 ക്ലാസുകളിൽ ഉന്നതവിജയം നേടിയ കുട്ടികളെ അനുമോദിക്കുന്നതിനായി രൂപതയുടെ വിദ്യാഭ്യാസ–മതബോധന വിഭാഗങ്ങളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അവാർഡ്ദാന സമ്മേളനം ധർമാരാം സെന്റ് തോമസ് ഫൊറോനാ പാരിഷ് ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മാർ ആന്റണി കരിയിൽ. കോൺക്ലേവ് ഓഫ് അക്കലേഡ്സ് എന്ന പേരിൽ ഉച്ചകഴിഞ്ഞു മൂന്നു മുതൽ 6.30 വരെ നടന്ന സമ്മേളനത്തിൽ ബൈബിൾ, മതബോധന കമ്മീഷൻ സെക്രട്ടറി റവ.ഡോ. തോമസ് കല്ലുകളം സിഎംഐ, വിദ്യാഭ്യാസ കമ്മീഷൻ സെക്രട്ടറിയും രൂപത ചാൻസലറുമായ ഫാ. ജോമോൻ കോലഞ്ചേരി സിഎംഐ, വികാരി ജനറാൾ റവ. ഡോ. മാത്യു കോയിക്കര സിഎംഐ, ഡോ. സിബിച്ചൻ കെആർഎസ്, മാർട്ടിൻ തോമസ്, ഡോ. ലീന എന്നിവർ പ്രസംഗിച്ചു.
<ശാഴ െൃര=/ിൃശ/2016ഷൗഹ്യ11ാമവേമമ.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>
ചടങ്ങിൽ മാണ്ഡ്യ രൂപത ബൈബിൾ, മതബോധന കമ്മീഷൻ പുറത്തിറക്കിയ ബൈബിൾ സിഡി മാർ ആന്റണി കരിയിൽ മതബോധന കമ്മീഷനംഗം ജോസ് വേങ്ങത്തടത്തിനു നല്കി പ്രകാശനം ചെയ്തു.

തുടർന്ന് കമ്മീഷൻ പ്രസിദ്ധീകരിച്ച സീറോ മലബാർ കുർബാന ക്രമത്തിന്റെ ഇംഗ്ലീഷ് പതിപ്പിന്റെ പ്രകാശനം രൂപതാധ്യക്ഷൻ മാർ ആന്റണി കരിയിൽ കമ്മീഷൻ അംഗം മാത്യു മാളിയേക്കലിന് നൽകി നിർവഹിച്ചു.