അബുദാബിയെ നിരീക്ഷിക്കാൻ ക്യാമറകൾ
Friday, July 15, 2016 2:25 AM IST
അബുദാബി: നഗരവും പ്രാന്തപ്രദേശങ്ങളും നിരീക്ഷിക്കാൻ ഫാൽക്കൺ ഐ എന്ന പേരിൽ സർവയലൻസ് സിസ്റ്റം ആരംഭിച്ചു. ക്യാമറകളിൽ നിന്നുള്ള വിവരങ്ങൾ ലൈവ് ആയി നിരീക്ഷിക്കാനുള്ള സംവിധാവനുമുണ്്ട്. ട്രാഫിക് നിയമ ലംഘനങ്ങൾ, അനധികൃത പാർക്കിംഗ്, േറതാഡ് ദുരുപയോഗം എന്നിവ നിരീക്ഷിക്കുന്നതോടൊപ്പം അപകടങ്ങളുണ്്ടാവുമ്പോൾ അതിവേഗം സഹായമെത്തിക്കാനും ഇതിലൂടെ കഴിയും. നഗരത്തിൽ മാലിന്യം തള്ളുന്നവരെയും കൂട്ടംകൂടി നില്ക്കുന്നവരെയും നിരീക്ഷിക്കും.

നഗരം അനുദിനം വളരുന്നതിന്റെ പശ്ചാത്തലത്തിൽ പുത്തൻ സാങ്കേതികവിദ്യ ഉപയോഗിച്ച് സുരക്ഷ ശക്‌തമാക്കേണ്്ടതു ആവശ്യമാണെന്നു അബുദാബി മോണിറ്ററിംഗ് ആൻഡ് കൺട്രോൾ സെന്ററിന്റെ ഡയറക്ടർ ജനറൽ സയീദ് സയ്ഫ് അൽ നെയദി പറഞ്ഞു.