ഫിലാഡൽഫിയ ഇന്റർചർച്ച് വോളിബോൾ ടൂർണമെന്റിൽ സെന്റ് ജോർജ് ടീം ചാമ്പ്യന്മാർ
Friday, July 15, 2016 5:03 AM IST
ഫിലാഡൽഫിയ: കഴിഞ്ഞ ആറു വർഷങ്ങളായി സെന്റ് തോമസ് സീറോ മലബാർ ഫൊറോനാപ്പപള്ളി വിജയകരമായി നടത്തിക്കൊണ്ടിരിക്കുന്ന മലയാളി ഇന്റർ ചർച്ച് ഇൻവിറ്റേഷണൽ വോളിബോൾ ടൂർണമെന്റിന്റെ 2016 ലെ വാശിയേറിയ ഫൈനൽ മൽസരത്തിൽ ഫെയർലെസ് ഹിൽസ് സെന്റ് ജോർജ് മലങ്കര ഓർത്തഡോക്സ് ടീം വിജയികളായി. ഫിലാഡൽഫിയ അസൻഷൻ മാർത്തോമ്മാ ചർച്ച് ടീം റണ്ണർ അപ് ആയി.

സെന്റ് തോമസ് സീറോ മലബാർ എവർ റോളിംഗ് ട്രോഫിക്കുവേണ്ടിയുള്ള ആറാമത് മലയാളി ഇന്റർ ചർച്ച് ഇൻവിറ്റേഷണൽ വോളിബോൾ ടൂർണമെന്റ് ജൂലൈ 9, 10 ശനി, ഞായർ ദിവസങ്ങളിൽ സീറോ മലബാർ ദേവാലയത്തിന്റെ വോളിബോൾ കോർട്ടിൽ നടന്നു. സീറോ മലബാർ പള്ളി വികാരി റവ. ഫാ. ജോണിക്കുട്ടി ജോർജ് പുലിശേരി ഉദ്ഘാടനം ചെയ്ത ടൂർണമെന്റിൽ ഫിലാഡൽഫിയയിലേയും സമീപപ്രദേശങ്ങളിലെയും പള്ളിടീമുകൾ മത്സരിച്ചു.

മൽസരങ്ങൾ കാണുന്നതിനും, വോളിബോൾ കളിക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഫിലാഡൽഫിയയിലേയും പരിസരപ്രദേശങ്ങളിലേയും സ്പോർട്സ് സംഘാടകരും, കായികതാരങ്ങളും, അഭ്യുദയകാംക്ഷികളും ഉൾപ്പെടെ വലിയൊരു ജനക്കൂട്ടം എത്തിയിരുന്നു.

<ശാഴ െൃര=/ിൃശ/ിൃശബ2016ഖൗഹ്യ15ിമ8.ഷുഴ മഹശഴി=ഹലളേ>

ചാമ്പ്യന്മാരായ സെന്റ് ജോർജ് മലങ്കര ഓർത്തഡോക്സ് ടീമിൽ ദിലീപ് ജോർജ് (ക്യാപ്റ്റൻ), ഷിജോ ഷാജി, സുബിൻ ഷാജി, ഫെബിൻ മാത്യു, ജെഫിൻ തോമസ്, ജെറിൻ തോമസ്, ജസ്റ്റിൻ കുര്യൻ, ഷിനോ ഫിലിപ്, എന്നിവരാണു കളിച്ചത്. ലെനോ സ്കറിയ കോച്ചും, സാക്ക് മാത്യുസൺ ടീം മാനേജരും ആയി.

ബൈജു സാമുവൽ ക്യാപ്റ്റനായ അസൻഷൻ മാർത്തോമാ ചർച്ച് ടീമിൽ ടിബു ജോസ്, സാബു ജോൺ, ബിൻസ് തോമസ്, എബി പട്ടേരിൽ, ജസ്റ്റിൻ തോമസ്, ഷിജോ കുര്യാക്കോസ് എന്നിവർ കളിക്കളത്തിലിറങ്ങി.

വിജയിച്ച സെന്റ് ജോർജ്, അസൻഷൻ മാർത്തോമ്മാ ടീമുകൾക്ക് സീറോ മലബാർപള്ളി വികാരി റവ. ഫാ. ജോണിക്കുട്ടി ജോർജ് പുലിശേരി സെന്റ് തോമസ് സീറോ മലബാർ എവർ റോളിംഗ് ട്രോഫി നൽകി ആദരിച്ചു.

ആറു വർഷങ്ങൾക്കു മുൻപ് പ്രാദേശികതലത്തിൽ തുടക്കമിട്ട വോളിബോൾ ടൂർണമെന്റ് എല്ലാവർഷവും ജൂലൈ മാസത്തെ രണ്ടാമത്തെ വീക്കെൻഡിൽ നടത്തുന്നു. വ്യക്‌തിഗത മിഴിവു പുലർത്തിയ ഷിജോ ഷാജി (എംവിപി), സുബിൻ ഷാജി (ബെസ്റ്റ് സെറ്റർ), സാബു ജോൺ (ബെസ്റ്റ് സെർവർ), ബൈജു സാമുവൽ (ബെസ്റ്റ് ഒഫൻസ്) എന്നിവർക്ക് ഷാജി മിറ്റത്താനി (സീറോമലബാർപള്ളി ട്രസ്റ്റി), സുജാത സെബാസ്റ്റ്യൻ (മുൻ ദേശീയ ഇൻഡ്യൻ താരം), ജോജി ചെറുവേലിൽ (സൺഡേ സ്കൂൾ പി.ടി.എ. പ്രസിഡന്റ്) എന്നിവർ പ്രത്യേക ട്രോഫികൾ സമ്മാനിച്ചു. കളിക്കാർക്കുള്ള മെഡലുകൾ ജോർജ് വി. ജോർജ്, ജോർജ് ഓലിക്കൽ, സണ്ണി പടയാറ്റിൽ, ബാബു വർക്കി, ജസ്റ്റിൻ മാത്യു എന്നിവർ വിതരണം ചെയ്തു.

സെബാസ്റ്റ്യൻ എബ്രാഹം, ലയോൺസ് തോമസ് (രാജീവ്), ബാബു വർക്കി, ജസ്റ്റിൻ മാത്യു, ഷാജി മിറ്റത്താനി, ടോം പാറ്റാനിയിൽ, സണ്ണി പടയാറ്റിൽ, സന്തോഷ് കുര്യൻ, സ്റ്റാൻലി എബ്രാഹം, ജോൺ തൊമ്മൻ, ജോയി കരുമത്തി, സതീഷ് ബാബു നായർ എന്നിവർ ടൂർണമെന്റ കോർഡിനേറ്റർമാരായി. ഹോസ്പിറ്റാലിറ്റി കമ്മിറ്റി കളിക്കാർക്കും, കാണികൾക്കും കുട്ടനാട് ഗ്രോസറി യുടെ സഹായത്തോടെ രുചികരമായ ഭക്ഷണം പാകംചെയ്തു നൽകി. ടൂർണമെന്റ് കൺവീനർ മുൻ കായികാധ്യാപകൻ സെബാസ്റ്റ്യൻ എബ്രാഹം കിഴക്കേതോട്ടം എല്ലാവർക്കും നന്ദി പ്രകാശിപ്പിച്ചു. ഫോട്ടോ: സതീഷ് ബാബു നായർ.

<യ>റിപ്പോർട്ട്: ജോസ് മാളേയ്ക്കൽ

<ശാഴ െൃര=/ിൃശ/ിൃശബ2016ഖൗഹ്യ15ിമ9.ഷുഴ മഹശഴി=ഹലളേ>