ഡോ. നാരായണൻ നമ്പൂരി നിര്യാതനായി
Friday, July 15, 2016 5:07 AM IST
കുവൈത്ത്: ഐഡിഎഫ് സ്‌ഥാപകനും പ്രസിഡന്റുമായ ഡോ. നാരായണൻ നമ്പൂരി നിര്യാതനായി. അമേരിക്കയിലെ മേയർ ക്ലിനിക്കിലായിരുന്നു അന്ത്യം. 67 വയസായിരുന്നു.

ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സ്‌ഥാപകനായ ഇദ്ദേഹം എറണാകുളം ജില്ലയിലെ രാമമംഗലത്ത് ഇല്ലത്ത് പരേതനായ രാമൻ നമ്പൂതിരിയുടെയും ഉണ്ണി അന്തർജനത്തിന്റെയും മകനാണ്. ഭൗതികശരീരം അമേരിക്കയിൽനിന്നു നാട്ടിലെത്തിക്കുവാനുള്ള ശ്രമങ്ങൾ നടന്നുവരുന്നതായി ബന്ധുക്കൾ അറിയിച്ചു.

ഭാര്യ: ഡോ. പ്രഭ. മക്കൾ: ശിവറാം, സജിത.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ