ഫോക്കസ് കുവൈറ്റ് ഭാരവാഹികൾ അംബാസഡറെ സന്ദർശിച്ചു
Friday, July 15, 2016 5:07 AM IST
കുവൈത്ത്: ഫോക്കസ് (ഫോറം ഓഫ് കാഡ് യുസേഴ്സ്) കുവൈറ്റ്, ഭാരവാഹികൾ ഇന്ത്യൻ അംബാസഡർ സുനിൽ ജെയിനെ സന്ദർശിച്ചു.

ഇന്ത്യക്കാർ കുവൈത്തിൽ നേരിടുന്ന വിവിധ വിഷയങ്ങൾ അംബാസഡറുടെ ശ്രദ്ധയിൽപെടുത്തി. ഫോക്കസ് കുവൈറ്റിന്റെ പ്രവർത്തനങ്ങളിൽ അദ്ദേഹം സംതൃപ്തി രേഖപെടുത്തി. എംബസിയുടെ എല്ലാ സഹായങ്ങളും അദ്ദേഹം സംഘടനയ്ക്കു വാഗ്ദാനം ചെയ്തു.

പ്രസിഡന്റ് തമ്പി ലൂക്കോസ് ഉപദേശകസമിതി അംഗങ്ങളായ രതീഷ് കുമാർ, സലിംരാജ്, ആക്ടിംഗ് സെക്രട്ടറി സൈമൺ ബേബി, എക്സ് ഒഫീഷ്യ സജീവ് കുമാർ എന്നിവർ സംഘത്തിലുണ്ടായിരുന്നു.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ