ബ്രിസ്ബേനിൽ സംയുക്‌ത തിരുനാളാഘോഷങ്ങൾ
Friday, July 15, 2016 5:09 AM IST
ബ്രിസ്ബേൻ: ബ്രിസ്ബേൻ നോർത്ത് സെന്റ് അൽഫോൻസ ചർച്ച് പരിശുദ്ധ ദൈവമാതാവിന്റേയും വിശുദ്ധ അൽഫോൻസാമ്മയുടെയും വിശുദ്ധ മേരി മക്കിലപ്പിന്റേയും സംയുക്‌ത തിരുനാൾ ആഘോഷിക്കുന്നു.

നോർത്ത് ഗേറ്റ്, സെന്റ് ജോൺസ് ദേവാലയത്തിലാണ് ആഘോഷങ്ങൾ. തിരുനാളിനൊരുക്കമായി ഇടവകാംഗങ്ങളുടെ ഒൻപതു ദിവസത്തെ നൊവേന ജൂലൈ 28ന് ആരംഭിക്കും.

ഓഗസ്റ്റ് അഞ്ചിന് വൈകുന്നേരം കൊടിയേറ്റ്, പ്രസുദേന്തി വാഴ്ച എന്നിവ നടക്കും. ആറിന് (ശനി) വൈകുന്നേരം നാലിന് ചെംസൈഡ് വെസ്റ്റ് ക്രേഗ്ലലി സ്റ്റേറ്റ് ഹൈസ്കൂൾ ഹാളിൽ ദിവ്യബലിയും തുടർന്നു സീറോ മലബാർ കൾചറൽ ഫെസ്റ്റ് ‘ദർശനം 2016’ സംഘടിപ്പിക്കും. ചടങ്ങിൽ ക്യൂൻസ്ലൻഡ് വികസന മൈനിംഗ് മന്ത്രി ആന്റണി ലൈനാം മുഖ്യാതിഥിയായിരിക്കും.

ഏഴിന് (ഞായർ) ഉച്ചകഴിഞ്ഞു മൂന്നിന് ആഘോഷമായ ദിവ്യബലിയും തിരുനാൾ പ്രദക്ഷിണവും നടക്കും. ബ്രിസ്ബേൻ അതിരൂപതാധ്യക്ഷൻ കോൾറിഡ്ജ് തിരുനാൾ സന്ദേശം നൽകും. തുടർന്നു കരിമരുന്നു പ്രയോഗവും സ്നേഹവിരുന്നും നടക്കും.

ഷൈജു തോമസ് കരോൾസൺ തോമസ്, സിബി ജോസഫ്, പീറ്റർ തോമസ്, രാരിച്ചൻ മാത്യു എന്നിവരുടെ നേതൃത്വത്തിലു കമ്മിറ്റി തിരുനാളിന്റെ വിജയത്തിനായി പ്രവർത്തിച്ചുവരുന്നു.

നൊവേനയിലും തിരുനാൾ തിരുക്കർമങ്ങളിലും പങ്കെടുത്ത് ദൈവാനുഗ്രഹം പ്രാപിക്കാൻ എല്ലാ വിശ്വാസികളേയും ഇടവക വികാരി ഫാ. വർഗീസ് വാവോലി സ്വാഗതം ചെയ്തു.

<ആ>റിപ്പോർട്ട്: ജോളി കരുമത്തി